Skip to main content

ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുക ഫെബ്രുവരി 8 ന് ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

___________________

ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഉറപ്പുവരുത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും അര്‍ദ്ധഫാസിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും ഫെബ്രുവരി 8 ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ്‌ സംഘടിപ്പിക്കണം.

ബിജെപി അധികാരത്തിലേറിയതിന്‌ ശേഷം ഇതര രാഷ്‌ട്രീയ കക്ഷികള്‍ക്കൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ ത്രിപുരയില്‍ നിലനില്‍ക്കുന്നത്‌. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ അവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെടാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്‌ വളര്‍ന്നുവന്നിരിക്കുന്നത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പോലും അടിച്ച്‌ തകര്‍ക്കുകയുണ്ടായി. അതിന്റെ പ്രതികളെ പോലും അറസ്റ്റ്‌ ചെയ്യാത്ത സാഹചര്യവുമുണ്ടായി. ഇലക്ഷന്‍ കമ്മീഷന്റെ പ്രതിനിധി സംഘം ത്രിപുര സന്ദര്‍ശിച്ചതിന്‌ ശേഷം സിപിഐ എമ്മിനും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും നേരെ സമാനതകളില്ലാത്ത അക്രമമാണ്‌ ആര്‍എസ്‌എസ്‌ - ബിജെപി നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്‌. സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്‌ നേരെ നടന്ന ആസൂത്രിത അക്രമത്തിലാണ്‌ സിപിഐ എം പ്രവര്‍ത്തകനായ സ. ഷാഹിദ്‌മിയ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ഭരണ സംവിധാനങ്ങളെ ദുരുപയോഗിച്ചും പൊലീസിന്റെ ഒത്താശയോടെയുമുള്ള ഭീകരാക്രമണം തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കപ്പെട്ടതോടെ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ 9 ഇടങ്ങളിലാണ്‌ സിപിഐ എം പ്രവര്‍ത്തകര്‍ ഭീകരമായി അക്രമിക്കപ്പെട്ടത്‌.

ആര്‍എസ്‌എസ്‌ - ബിജെപി ഭീകരാക്രമണങ്ങള്‍ക്കെതിരെയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടിയും ശക്തമായ ജനകീയ പ്രതിരോധം ത്രിപുരയില്‍ ഉയര്‍ന്നുവരുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ത്രിപുരയിലെ ജനാധിപത്യ അവകാശങ്ങള്‍ക്ക്‌ വേണ്ടി പൊരുതുന്ന ജനതയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ നടക്കുന്ന ഐക്യദാര്‍ഢ്യ സദസ്സില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.