Skip to main content

എൻസിഇആർടി പാഠപുസ്തകങ്ങളിലൂടെ ചരിത്ര സിലബസ് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________

എൻസിഇആർടി പാഠപുസ്തകങ്ങളിലൂടെ ചരിത്ര സിലബസ് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

സിലബസ് യുക്തിസഹമാക്കാനും വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കാനുമാണ് ഇത് ചെയ്തതെന്ന എൻസിഇആർടി മേധാവിയുടെ വിചിത്രമായ വാദം തികച്ചും തെറ്റിദ്ധാരണാജനകവും വർഗീയമായ രീതിയിൽ ചരിത്രം തിരുത്തിയെഴുതാനുള്ള പദ്ധതിയുടെ ഭാഗവുമാണ്. വർഗീയ മുൻവിധിയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങൾ ഇല്ലാതാക്കാൻ സാധിക്കില്ല എന്നത് കേന്ദ്രസർക്കാർ വിസ്മരിക്കുകയാണ്. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള മുഴുവൻ അധ്യായങ്ങളും ഒഴിവാക്കി ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ഭൂരിപക്ഷ ചിന്താഗതിയെയാണ് ഇത് അടിവരയിടുന്നത്.

പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങൾ യഥാർത്ഥത്തിൽ ഭിന്നിപ്പുണ്ടാക്കിയ ആർഎസ്എസിന്റെ അക്രമാസക്തമായ പങ്കിനെ വെള്ളപൂശാൻ ഉദ്ദേശിച്ചുള്ളതാണെന്നത് സംഘടനയുടെ നിരോധനത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട നിർണായക വാക്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയിൽ നിന്ന് വ്യക്തമാണ്.

നീതീകരിക്കാനാകാത്ത ഈ തീരുമാനങ്ങൾ തിരുത്താനും പഴയ പാഠപുസ്തകങ്ങൾ പുനഃസ്ഥാപിക്കാനും ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണം. ചരിത്രത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനത്തെ സംരക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാ ഇന്ത്യൻ ദേശസ്നേഹികളോടും അവരുടെ പ്രതിഷേധ ശബ്ദം ഉയർത്താൻ അഭ്യർത്ഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.