സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ വ്യവസ്ഥയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച ലോ കമ്മീഷൻ ശുപാർശകൾ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളുമായി പൊരുത്തപ്പെടാത്തതും അവയെ നിരാകരിക്കുന്നതുമാണ്.
നിയമ പുസ്തകങ്ങളിൽ നിന്ന് ഈ കാലഹരണപ്പെട്ട നിയമം നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉചിതമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുന്നതുവരെ രാജ്യദ്രോഹ നിയമത്തിന്റെ പ്രവർത്തനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
രാജ്യദ്രോഹ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്തുന്ന ശുപാർശകളാണ് ലോ കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. നേരത്തെയുള്ള മൂന്ന് വർഷത്തിൽ നിന്ന് കുറഞ്ഞ തടവ് ശിക്ഷ ഏഴ് വർഷമായി നീട്ടി. ഇഡിയെയും സിബിഐയെയും ദുരുപയോഗം ചെയ്തുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിൽ ഈ ശുപാർശകൾ ആശങ്കാജനകമാണ്.
രാജ്യദ്രോഹ നിയമം പിൻവലിക്കണം.