Skip to main content

ജനാധിപത്യത്തിനായി പോരാടുന്ന പശ്ചിമ ബംഗാളിലെ ജനതയ്ക്ക് ഐക്യദാർഢ്യം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അതിശക്തമായ രോഷം രേഖപെടുത്തുന്നു. സംസ്ഥാന ഭരണകൂടവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിക്ക് കൂട്ടുനിന്നുകൊണ്ട് ജനങ്ങളുടെ വിധിയെഴുത്തിൽ വലിയ തോതിൽ കൃത്രിമം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത്.

ഭംഗറിലെ ഒരു ജില്ലാ പരിഷത്ത് സീറ്റിൽ ഇടതുപക്ഷം പിന്തുണച്ച ഐഎസ്‌എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ഫലം അട്ടിമറിച്ച്‌ തൃണമൂൽ സ്ഥാനാർഥിയെയാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ വിജയിയായി പ്രഖ്യാപിച്ചത്‌. ഇത് വമ്പിച്ച ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് പ്രതിഷേധിച്ചവർക്ക്‌ നേരെ പോലീസ് വെടിവെയ്പ്പ് നടത്തുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പോലീസിന്റെ ഭീകരവാഴ്ചയാണ് അവിടെ അരങ്ങേറുന്നത്.

ഭംഗർ സംഭവം സംസ്ഥാന വ്യാപകമായി നടന്ന അട്ടിമറികളുടെ പ്രതീകമാണ്‌. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാക്കിയതും വോട്ടെണ്ണൽ പ്രക്രിയ മന്ദഗതിയിലാക്കിയതുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത്തരത്തിലുള്ള കൃതൃമത്വങ്ങൾ നടത്താനുള്ള വഴിയൊരുക്കികൊടുത്തത്. പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് നിയമസാധുതയില്ല. അർധരാത്രിയിൽ ഇടതുപക്ഷത്തിന്റെയും മറ്റ്‌ മതനിരപേക്ഷ കക്ഷികളുടെയും കൗണ്ടിങ്‌ ഏജന്റുമാരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കിയാണ് ഇവിടങ്ങളിൽ വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് സിപിഐ എമ്മിനായി രേഖപ്പെടുത്തിയ ബാലറ്റുകൾ വൻതോതിൽ കണ്ടെടുത്തത് വോട്ടെണ്ണൽ പ്രക്രിയയിൽ ഇവ പരിഗണിച്ചിരുന്നില്ല എന്നതിനും തിരഞ്ഞെടുപ്പിൽ എത്രത്തോളം ക്രമക്കേടുകൾ നടന്നു എന്നതിനും തെളിവാണ്.

ജനാഭിലാഷത്തിന് തികച്ചും വിപരീതമായി തൃണമൂലിനെ വിജയിപ്പിക്കാനും ബിജെപിയെ രണ്ടാംസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനുമുള്ള ശ്രമമമാണ് നടന്നത് എന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടായ തിരിമറികളുടെ സ്വഭാവത്തിൽ നിന്ന് വ്യക്തമാണ്. ജനാധിപത്യത്തെ പരിഹസിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇടക്കാല ഉത്തരവു വഴി കൽക്കട്ട ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു.

തൃണമൂലിനും ബിജെപിക്കുമെതിരെ ജീവന്മരണ പോരാട്ടിലേർപ്പെട്ട്‌ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന ഇടത്‌, കോൺഗ്രസ്‌, ഐഎസ്‌എഫിനും മറ്റ്‌ മതനിരപക്ഷേ ശക്തികൾക്കും പൊളീറ്റ്‌ബ്യൂറോ ഐക്യദാർഢ്യം അറിയിക്കുന്നു. ദീർഘടമായ സന്ദർഭത്തിൽ ബംഗാൾ ജനതയ്‌ക്കൊപ്പം നിലകൊള്ളാൻ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.