Skip to main content

സ. സുഭാഷ് മുണ്ടയുടെ കൊലയാളികളെ ഉടൻ അറസ്റ് ചെയ്യുക

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
സിപിഐ എം ജാർഖണ്ഡ് സംസ്ഥാന കമ്മിറ്റി അംഗം സ. സുഭാഷ് മുണ്ടയുടെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ജൂലൈ 26ന് റാഞ്ചിയിലെ ദലാദ്‌ലി ചൗക്കിലുള്ള ഓഫീസിൽ വെച്ച് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

34 കാരനായ സ. മുണ്ട റാഞ്ചി ജില്ലയിലെ നഗ്രി പ്രദേശത്തെ ജനകീയ നേതാവായിരുന്നു. അദ്ദേഹം ആദിവാസികളുടെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങളിൽ മുൻപന്തിയിലായിരുന്നു. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്കും ഭൂമാഫിയകൾക്കും കരുത്തനായ എതിരാളിയായിരുന്നു അദ്ദേഹം.

സ. മുണ്ടയുടെ ജനപ്രീതിയും സാധാരണക്കാരുടെ ഇടയിലെ സ്വാധീനവും കണക്കിലെടുത്താണ് സിപിഐ എം അദ്ദേഹത്തെ ഹതിയ അസംബ്ലി മണ്ഡലത്തിൽ നിന്നും രണ്ടുതവണയും മന്ദർ അസംബ്ലി മണ്ഡലത്തിലേക്ക് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാക്കിയത്.

അദ്ദേഹത്തിന്റെ കൊലപാതകം അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ച് കൊലയാളികളെ കണ്ടെത്തി ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.