Skip to main content

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________________
സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം.

പിബി അംഗം, സംസ്ഥാന സെക്രട്ടറി, എംഎൽഎ, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവച്ചു. അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്നു. ഏതു ദുർഘട വിഷയവും നർമത്തിന്റെ അകമ്പടിയോടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടം തരണംചെയ്യാൻ തന്റേതായ ശൈലിതന്നെ കണ്ടെത്തി. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വളർച്ചയ്‌ക്കും നേതൃപരമായ പങ്കുവഹിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്ന് സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം വരെ എത്തിയ കോടിയേരിയുടെ ത്യാഗനിർഭരമായ പോരാട്ട ജീവിതം ഏവർക്കും മാതൃകയാണ്. കേരളത്തിലെ പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു കോടിയേരി നടത്തിയത്. ജനകീയ രാഷ്ട്രീയത്തിന്റെ മുഖം കൂടിയായിരുന്നു അദ്ദേഹം.

സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് രാഷ്ട്രീയ സംഘടനാ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്‌ പ്രത്യേക പാടവമുണ്ടായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അതീവ ശ്രദ്ധപുലർത്തി. നിയമസഭയിൽ ജനകീയ പ്രശ്നങ്ങൾ ശ്രദ്ധയോടെ പഠിച്ച് ശക്തമായി അവതരിപ്പിച്ചു. മന്ത്രിയെന്ന നിലയിൽ പൊലീസിലും ടൂറിസം മേഖലയിലും നടത്തിയ ഇടപെടൽ കേരള വികസന മുന്നേറ്റത്തിലെ സുപ്രധാന അധ്യായങ്ങളാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കോടിയേരി അർബുദബാധിതനാകുന്നത്. അസുഖം ബുദ്ധിമുട്ടിക്കുന്ന അവസരത്തിലും കർമമണ്ഡലത്തിൽനിന്ന്‌ പിന്മാറിയില്ല. അനാരോഗ്യം അവഗണിച്ചും സജീവമായി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കേരളത്തിന് തീരാനഷ്ടമാണ്.

രാജ്യത്തെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ഭരണം നടത്തുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതുന്നു. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭ പരമ്പരകൾ രാജ്യത്ത് നടക്കുകയാണ്. ഈ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ വർഗീയ ധ്രുവീകരണത്തിനുള്ള ബോധപൂർവ പ്രവർത്തനവും ബിജെപി നടത്തുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഒരിക്കൽക്കൂടി അധികാരത്തിലെത്താനുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നത്.

ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനുള്ള ജനാധിപത്യപരമായ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുന്നുണ്ട്. ഇത്തരം പോരാട്ടങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും. മുഴുവൻ പാർടി ഘടകങ്ങളും പാർടി പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും കോടിയേരിയുടെ ഉജ്വലമായ സ്മരണ പുതുക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.