Skip to main content

ഇസ്രയേല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_______________________________
ഇസ്രയേല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇസ്രയേല്‍ സൈന്യം ഗാസക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണ്‌. ഈ പടനീക്കങ്ങളുടെ ഫലമായി 5000ത്തിലധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍, മനനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതി ശക്തമായ ബോംബിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ഗാസ പ്രദേശത്തെ ഇടിച്ച്‌ നിരപ്പാക്കി ജനതയെ നാട്‌ കടത്തിയും, കൊലപ്പെടുത്തിയും ഗാസയെ ഇസ്രയേലിനോട്‌ ചേര്‍ക്കാനുള്ള പദ്ധതികളാണ്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. പാലസ്‌തീനികള്‍ക്ക്‌ അവരുടെ ജന്മനാടിന്‌ മുകളിലുള്ള അവകാശത്തേയാണ്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌.

സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ കാലവും പ്രതിഷേധിക്കുന്ന നിലപാടാണ്‌ ഇന്ത്യാ രാജ്യം സ്വീകരിച്ചത്‌. ഇസ്രയേലുമായി നയതന്ത്ര ബന്ധം പോലും ഇല്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്‌ക്കുണ്ടായിരുന്നത്‌. യുഎന്നിൽ പാലസ്‌തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്‌. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി സാമ്രാജ്യത്വ ഗൂഢാലോചനയ്‌ക്ക്‌ കൂട്ടുപിടിക്കുകയാണ്‌ ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത്‌. അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെ ചേര്‍ന്ന്‌ നിന്നുകൊണ്ട്‌ ഇന്ത്യ മുന്നോട്ടുപോകുകയാണ്‌. ഈ നിലപാടിനെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌.

ഗാസയിലെ ഈ സ്ഥിതിവിശേഷത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ സ്വീകരിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരേയും ഡല്‍ഹിയില്‍ നാളെ 11.00 മണിക്ക്‌ പാര്‍ടി പിബി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ സത്യാഗ്രഹ സമരം നടത്തുകയാണ്‌. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ മുന്നോട്ടുപോവാനും കഴിയേണ്ടതുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ സംസ്ഥാന വ്യാപകമായി ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും മുന്നോട്ടുവരണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതുമായി ഐക്യപ്പെടണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.