Skip to main content

സഖാവ് സീതാറാമിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കഴിയാതെപോയവർക്കും, തുടർന്നും പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും പാർടി ആസ്ഥാനമായ എകെജി ഭവൻ സന്ദർശിക്കുകയും തങ്ങളുടെ അനുശോചനം രേഖപ്പെടുത്താവുന്നതുമാണ്

സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി ഡൽഹി എയിംസിന് കൈമാറുന്നതിന് മുൻപ് പാർടി ആസ്ഥാനമായ എകെജി ഭവനിലെ പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.

ആ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം ചേർന്ന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കഴിയാതെപോയവർക്കും, തുടർന്നും പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും പാർടി ആസ്ഥാനമായ എകെജി ഭവൻ സന്ദർശിക്കുകയും തങ്ങളുടെ അനുശോചനം രേഖപ്പെടുത്താവുന്നതുമാണ്.

സഖാവ് സീതാറാമിൻ്റെ കുടുംബത്തോടുള്ള നിങ്ങളുടെ കരുതലും സന്ദേശങ്ങളും അവരെ അറിയിക്കും.

സഖാവ് സീതാറാം യെച്ചൂരി നീണാൾ വാഴട്ടെ. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.