Skip to main content

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പ്രവര്‍ത്തനത്തെ തുരങ്കം വയ്‌ക്കുന്നവിധം ചില മാധ്യമങ്ങള്‍ നടത്തിയ കള്ളപ്രചാരവേലകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
-------------------------
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പ്രവര്‍ത്തനത്തെ തുരങ്കം വയ്‌ക്കുന്നവിധം ചില മാധ്യമങ്ങള്‍ നടത്തിയ കള്ളപ്രചാരവേലകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

മുണ്ടക്കൈ-ചൂരല്‍മല-പുഞ്ചിരിമറ്റം മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തമായിരുന്നു. നൂറ്‌ കണക്കിന്‌ മനുഷ്യ ജീവനുള്‍പ്പെടെ കനത്ത നഷ്ടമാണ്‌ ദുരന്തം സൃഷ്ടിച്ചത്‌. ദുരന്ത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും, ഏല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയതുമായിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിന്‌ ആവശ്യപ്പെടാന്‍ കഴിയുന്ന തുക ഇനം തിരിച്ച്‌ നല്‍കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തത്‌. വയനാടിന്റെ പുനരധിവാസത്തിന്‌ വിശദമായ നിവേദനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ്‌ ഇത്തരമൊരു നിവേദനം തയ്യാറാക്കിയത്‌.

വിവിധ ഇനങ്ങളിലായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിര്‍ദ്ദേശമാണ്‌ കേരളം കേന്ദ്ര സര്‍ക്കാരിന്‌ നല്‍കിയ നിവേദനത്തിലുള്‍പ്പെടുത്തിയത്‌. ദുരന്തം കഴിഞ്ഞ്‌ 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവച്ചുകൊണ്ടാണ്‌ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചത്‌. കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‌ നല്‍കിയ നിവേദനത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ചെലവഴിച്ച പണമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണുണ്ടായത്‌. പിന്നാലെ ബിജെപി, യുഡിഎഫ്‌ നേതാക്കള്‍ അത്‌ ഏറ്റുപിടിക്കുന്ന നിലയലുമുണ്ടായി. തികച്ചും നിരുത്തരവാദപരമായ നടപടിയാണ്‌ പ്രതിപക്ഷവും സ്വീകരിച്ചിട്ടുള്ളത്‌. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ചില മാധ്യമങ്ങള്‍ മാത്രമാണ്‌ തങ്ങള്‍ക്ക്‌ പറ്റിയ തെറ്റ്‌ തിരുത്തി വാര്‍ത്ത നല്‍കാന്‍ തയ്യാറായിട്ടുള്ളത്‌.

വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിന്‌ ഇടപെടുന്ന സംവിധാനമാണ്‌ മാധ്യമങ്ങള്‍. ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന്‌ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ്‌ മാധ്യമങ്ങള്‍ നടത്തേണ്ടത്‌. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും മറന്ന്‌ സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കാനുള്ള വാര്‍ത്തകള്‍ പടച്ചുവിടുകയാണ്‌ ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മാധ്യമങ്ങളുടെ ഇത്തരം കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന്‌ ജനാധിപത്യബോധമുള്ള പൊതുസമൂഹം രംഗത്തിറങ്ങണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.