Skip to main content

സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം സമുചിതം ആചരിക്കുക

സഖാവ് അഴീക്കോടൻ രാഘവന്റെ 52-ാം രക്തസാക്ഷിത്വ ദിനം സെപ്റ്റംബർ 23 തിങ്കളാഴ്ച സമുചിതം ആചരിക്കണം. പതാക ഉയർത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനം ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും ദിനാചരണം സംഘടിപ്പിക്കണം.

1972 സെപ്‌തംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദ പൊയ്‌മുഖമണിഞ്ഞ ഒരുസംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്. കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് സഖാവ് അഴീക്കോടൻ രാഘവൻ വഹിച്ചത്‌. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടതുതീവ്രവാദ നിലപാടുകൾക്കും വലതു പരിഷ്കരണവാദത്തിനും എതിരെ പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പ്രസ്ഥാനത്തെ നയിച്ചു.

ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ സംഘപരിവാർ നിയന്ത്രിത മോദി സർക്കാർ. ഒറ്റത്തെരഞ്ഞെടുപ്പിലൂടെ ഏകാധിപത്യം കൊണ്ടുവരാനുള്ള നടപടികളിലാണിപ്പോൾ. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംസ്ഥാനങ്ങളെ സംഘർഷഭരിതമാക്കിയും നേട്ടം കൊയ്യാനാണ്‌ ശ്രമം. വഴങ്ങാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ജനക്ഷേമഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. വലിയ ദുരന്തം നേരിട്ടിട്ടും സഹായിക്കുന്നില്ല. ദുരിതാശ്വാസ സഹായം പോലും മുടക്കാനുള്ള ശ്രമമാണ്‌ യുഡിഎഫിന്റേതും ബിജെപിയുടേതും.

കള്ളവാർത്തകൾ ചമച്ച്‌ അവർക്ക്‌ പിന്തുണ നൽകുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. ജനവിരുദ്ധമാണ്‌ ഇവരുടെ പ്രവർത്തനമെന്ന്‌ കേരളം തിരിച്ചറിയുന്നുണ്ട്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.