Skip to main content

പാർടി പ്രവർത്തനം അതീവദുഷ്കരമായ കാലഘട്ടത്തിൽ തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും ആവശ്യങ്ങൾക്കുവേണ്ടിയും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും അതിശക്തമായി പോരാടിയ നേതാവാണ്‌ സഖാവ് എം എം ലോറൻസ്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ ബഹുനിലകളിൽ പ്രവർത്തിച്ച നേതാവാണ്‌ സഖാവ് എം എം ലോറൻസ്‌. പാർടി പ്രവർത്തനം അതീവദുഷ്കരമായ കാലഘട്ടത്തിൽ തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും ആവശ്യങ്ങൾക്കുവേണ്ടിയും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും അതിശക്തമായി പോരാടിയ നേതാവാണ്‌ അദ്ദേഹം. കൊടിയ മർദ്ദനങ്ങൾക്കും ദീർഘകാലം ജയിൽവാസത്തിനും വിധേയനായിട്ടുള്ള അദ്ദേഹം സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്‌.

സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക പോക്കറ്റിൽ കുത്തി സ്കൂളിലെത്തിയ ലോറൻസിനെ അദ്ദേഹം പഠിച്ച സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കിയ ചരിത്രമുണ്ട്‌. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിൽ പഠനം തുടർന്നെങ്കിലും പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്ന സഖാവ് 1950–ൽ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലീസ് മർദ്ദനത്തിന് ഇരയായി. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞു. 1946 ലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടി അംഗമായത്. 1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ചും അടിയന്തിരാവസ്‌ഥക്കാലത്തും അദ്ദേഹം വിവിധ ജയിലുകളിൽ കഴിഞ്ഞു. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

കൊച്ചി നഗരത്തിലെ തുറമുഖമടക്കം വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും തോട്ടം മേഖലയിലെ തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിന്‌ കീഴിൽ അണിനരത്തുന്നതിലുമടക്കം മുന്നിൽ നിന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവെന്ന നിലയിൽ അദ്ദേഹം കേരളമാകെ അറിയപ്പെട്ടു.

ലോറൻസിന്റെ വേർപാട്‌ പാർടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്‌. കുടുംബാംഗങ്ങളുടേയും പാർടി പ്രവർത്തകരുടേയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.