Skip to main content

ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം

ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഹോളി വെള്ളിയാഴ്‌ച വരുന്നതിനാൽ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. റംസാൻ മാസത്തിലെ വെള്ളിയാഴ്‌ച ഹോളി ആഘോഷിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്‌, ബിഹാർ, മധ്യപ്രദേശ്‌ എന്നിവടങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കൾ പ്രകോപനപരമായ പ്രസ്‌താവനകളിറക്കിയത്‌ അപലപനീയമാണ്‌. ക്രമസമാധാനം ഉറപ്പാക്കുന്നതിന് പകരം, യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഈ വിഷയത്തിൽ മുസ്ലീങ്ങളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്‌ ചെയ്തത്‌. മുസ്ലീം സമുദായത്തെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച്‌ കൊണ്ടുള്ളതാണ്‌ ഇത്തരം പരാമർശങ്ങൾ. ഇത്തരം നീക്കണങ്ങളിൽ നിന്ന് ബിജെപി പിന്മാറണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.