Skip to main content

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടിയും, ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടിയും, ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്.

കേരള സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പാനലിനെ തള്ളിക്കളഞ്ഞുകൊണ്ട്‌ നിയമനം നടത്തിയ മുന്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടിയെയാണ്‌ ഹൈക്കോടതി തള്ളിക്കളഞ്ഞത്‌. മെയ്‌ 28-ാം തിയ്യതി വിസിമാരുടെ കാലാവധി അവസാനിക്കുന്നതുകൊണ്ടാണ്‌ നിയമനത്തില്‍ ഇടപെടാത്തത്‌ എന്ന കോടതിയുടെ നിലപാട്‌ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ശക്തമായ താക്കീതാണ്‌. സാങ്കേതിക സര്‍വ്വകലാശാല നിയമപ്രകാരം താല്‍ക്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന്‌ ആകണമെന്ന ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ്‌ ഗവര്‍ണര്‍ നിയമനം നടത്തിയത്‌.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ രാഷ്‌ട്രീയ താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള ശക്തമായ താക്കീത്‌ കൂടിയാണ്‌ ഈ വിധി. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചുകൊണ്ട്‌ കാവിവല്‍ക്കരണം സര്‍വ്വകലാശാലകളില്‍ മുന്‍ ഗവര്‍ണര്‍ നടത്തിയപ്പോള്‍ അതിനൊപ്പം നിന്ന യുഡിഎഫിന്റെ രാഷ്‌ട്രീയ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണ്‌ ഈ കോടതി വിധി.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.