Skip to main content

കാലവർഷക്കെടുതി; രക്ഷാപ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങണം

കാലവർഷം കനത്തതോടെ സംസ്ഥാനത്ത്‌ പലഭാഗങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ‌ സിപിഐ എം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.
പതിവിന്‌ വിരുദ്ധമായി കാലവർഷം നേരത്തെ എത്തുകയും മഴ കനക്കുകയും ചെയ്തിരിക്കുകയാണ്‌. വരും ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചിട്ടുള്ളത്‌. വടക്കൻ കേരളത്തിലാണ്‌ ഇപ്പോൾ മഴക്കെടുതികൾ രൂക്ഷമായിട്ടുള്ളത്‌. മറ്റു ഭാഗങ്ങളിലേക്കും അത്‌ വ്യാപിക്കുകയാണ്‌. സംസ്ഥാന സർക്കാർ മഴ മുന്നിൽ കണ്ട്‌ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ദുരന്ത നിവാരണത്തിന്‌ എൻഡിആർഎഫ്‌ സംഘങ്ങളെ അടക്കം നിയോഗിച്ചിട്ടുമുണ്ട്‌. പൊലീസും ഫയർഫോഴ്‌സും ദുരന്തനിവാരണ അതോറിറ്റി പ്രവർത്തകരും രംഗത്തുണ്ട്‌. അപ്രതീക്ഷിതമായി വരുന്ന കാറ്റും അതിതീവ്ര മഴയും ചില മേഖലകളിൽ പെട്ടെന്ന്‌ ബാധിച്ച്‌ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയാണ്‌ കാണുന്നത്‌. വൃക്ഷങ്ങൾ വീണും ഉരുൾപൊട്ടിയും പുഴകളിൽ വെള്ളം കയറിയും ജനങ്ങൾക്ക്‌ പ്രയാസങ്ങളുണ്ടാകുന്നു. പലയിടത്തും ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്‌. മലയോരങ്ങളിലും കടൽതീരത്തും കൂടുതൽ ശ്രദ്ധ ആവശ്യമായ സമയമാണ്‌. ക്യാമ്പുകളിൽ താമസിക്കുന്നവർക്കും വീടിന്‌ കേടുപാട്‌ സംഭവിച്ചവർക്കും താഴ്‌ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും മറ്റും താമസിക്കുന്നവർക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ ആവശ്യമായിവരും. പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചില ജില്ലകളിൽ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ ഡാമുകൾ പലതും തുറന്നു. ഇക്കാര്യങ്ങളെല്ലാം അതത്‌ പ്രദേശത്തെ ജനപ്രതിനിധികളും പാർടി പ്രവർത്തകരും ശ്രദ്ധിച്ച്‌ ഇടപെടണം. എല്ലാവിധസഹായങ്ങളും വേഗത്തിൽ എത്തിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.