Skip to main content

ജൂണ്‍ അഞ്ചിന്‌ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കുക

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

ജൂണ്‍ അഞ്ചിന്‌ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കുക. പരിസ്ഥിതി ദിനത്തില്‍ പാര്‍ടി ഓഫീസുകളിലും, വീടുകളിലും വൃക്ഷത്തൈകള്‍ നടാനും, പൊതുഇടങ്ങള്‍ ശുചീകരിക്കാനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. പരിസ്ഥിതി അവബോധ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം. നഗരങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാര്‍ടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം.

ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ മലിനീകരണം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 'ബീറ്റ്‌ പ്ലാസ്റ്റിക്‌ പൊലൂഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ വര്‍ഷം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്‌. പ്ലാസ്റ്റിക്‌ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അവബോധം വളര്‍ത്താനും, പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്‌ക്കാനും, പുനരുപയോഗം സാധ്യതമാക്കാനും ആവശ്യമായ വിധത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ പാര്‍ടി ഘടകങ്ങള്‍ ഏറ്റെടുത്ത്‌ നടത്തണം.

പരിസര ശുചീകരണത്തിനും പ്ലാസ്റ്റിക്ക്‌ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഇടപെടല്‍ നടത്തുന്നതിനായി പ്രത്യേക മിഷന്‍ തന്ന രൂപിച്ച സര്‍ക്കാര്‍ ആണ്‌ കേരളത്തിലുള്ളത്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക എന്നതും പ്രധാനമാണ്‌. ലോകത്ത്‌ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന ഇത്തരം എല്ലാ ഇടപെടലുകളെയും പിന്തുണച്ച്‌ മുന്നോട്ടുപോകുവാനും കഴിയണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.