Skip to main content

ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളെയും എതിർക്കും

ജൂൺ 3 മുതൽ 5 വരെ ഡൽഹിയിൽ ചേർന്ന പുതിയ സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗം പുറപ്പെടുവിച്ച പ്രസ്താവന.

________________

ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളെയും എതിർക്കും. കേന്ദ്രസർക്കാർ പ്രധാനപ്പെട്ട മേഖലകളിൽ സ്വകാര്യവൽക്കരണ കൊണ്ടുവരികയാണ്‌. ആണവോർജ ഉൽപ്പാദനം സ്വകാര്യവൽക്കരിക്കാനും വിദേശ കമ്പനികൾക്ക് പ്രവേശനം അനുവദിക്കാനും കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ട്. അമേരിക്കൻ ആണവ റിയാക്ടർ നിർമാതാക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ആണവ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. ഇത് യഥാർഥത്തിൽ ഇന്ത്യൻ ജനതയുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണ്‌. ആദ്യമായി യുദ്ധവിമാനങ്ങളുടെ നിർമാണം സ്വകാര്യകമ്പനികൾക്ക് നൽകുന്ന സ്ഥിതിവിശേഷവും ഉണ്ടായി. പ്രതിരോധം, ഖനനം, ആണവോർജം തുടങ്ങിയ പ്രധാന മേഖലകളുടെ സ്വകാര്യവൽക്കരണം നമ്മുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്.

ഈ വർഷം അവസാനത്തോടെ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ഒപ്പുവെക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്‌. യുഎസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി താരിഫ് കുറയ്ക്കാൻ സർക്കാർ ഇതിനകം സമ്മതിച്ചിട്ടുണ്ട്. ഇത്‌ രാജ്യത്തെ കർഷകരുടെ ഉപജീവനമാർഗത്തിന് ഭീഷണിയാകുകയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ഔഷധ മേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ അവസ്ഥയെ സർക്കാർ മനഃപൂർവം മറച്ചുവെക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രസർക്കാർ കൊട്ടിഘോഷിക്കുന്നു. അതേസമയം ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിശീർഷ വരുമാനത്തിലെ വലിയ വിടവ് പോലുള്ള വസ്തുതകൾ മറച്ചുവെക്കുന്നുമുണ്ട്‌. വർധിച്ചുവരുന്ന അസമത്വം, തൊഴിലാളികൾ ഉപജീവനത്തിനായി നടത്തുന്ന പേരാട്ടങ്ങളും പ്രതിസന്ധികളുമാണ്‌ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ സ്വത്വം. ഇത് മറച്ചുവെക്കുന്ന രീതിയാണ്‌ കേന്ദ്രസർക്കാർ ഇപ്പോൾ നടത്തുന്നത്‌.

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ അനുവദിക്കാൻ പോവുകയാണ്‌ കേന്ദ്രം. ദേശീയ സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണിത്‌. ബ്രിട്ടനുമായി കേന്ദ്രം ഇതിനകം ഒരു സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) ഒപ്പുവച്ചിട്ടുണ്ട്. കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ പരിഗണിക്കാതെയാണ്‌ ഈ കരാറുകളെല്ലാം ഉണ്ടാക്കുന്നത്.

ദേശീയ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും

കാരണങ്ങളില്ലാതെ കേന്ദ്രസർക്കാർ സെൻസസ്‌ വൈകിപ്പിച്ച ദേശീയ ജനസംഖ്യാ സെൻസസ്‌ 2027ൽ നടത്താനും അതോടൊപ്പം ജാതി സെൻസസ്‌ നടത്താനും കേന്ദ്ര സർക്കാർ നിർബന്ധിതരായിരിക്കുകയാണ്‌.

എന്നാൽ സെൻസസ്‌ നടത്തിപ്പിലും നടപടിക്രമങ്ങളിലും വിവിധ ആശങ്കകൾ നിലനിൽക്കുന്നുണ്ട്‌. അതിനാൽ കേന്ദ്ര സർക്കാർ ഉടൻ തന്നെ സർവകക്ഷി യോഗം വിളിച്ച് ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യണം.

ഗവർണർമാരുടെ അധികാരം; കോടതി വിധിയെ അവഗണിക്കുന്നത്‌ ബിജെപിയുടെ സ്വേച്ഛാധിപത്യ സ്വഭാവം

ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കാനും നിയമസഭകളുടെ ഇഷ്ടത്തെ മാനിക്കാനും കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നു. പകരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറൻസ് അയച്ചിരിക്കുകയാണ്‌. ഇത് ബിജെപിയുടെ സ്വേച്ഛാധിപത്യ സ്വഭാവത്തെയും ഫെഡറൽ തത്വങ്ങളോടുള്ള അവഹേളനത്തെയുമാണ്‌ കാണിക്കുന്നത്‌.

ജൂലൈ 9 ലെ പൊതു പണിമുടക്കിന് പിന്തുണ

ജൂലൈ 9 ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതു പണിമുടക്കിന് കേന്ദ്ര കമ്മിറ്റി പൂർണ പിന്തുണ നൽകുന്നു. അതേ ദിവസം തന്നെ കർഷകരും കർഷകത്തൊഴിലാളികളും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കും. പണിമുടക്ക് വിജയിപ്പിക്കുന്നതിന് സജീവമായി പ്രചാരണം നടത്താൻ അഭ്യർഥിക്കുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം

കനത്ത മഴയും അതെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ നാശനഷ്ടമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. 36-ലധികം പേർക്കാണ്‌ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്‌. അഞ്ചുലക്ഷത്തിലധികം ആളുകൾക്ക്‌ വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു. കേന്ദ്ര സർക്കാർ ഉടൻ ഇടപെട്ട് ഇവർക്ക്‌ പുനരധിവാസവും ഉറപ്പാക്കണമെന്നും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഊർജിതമാക്കണം.

ബിഹാർ തെരഞ്ഞെടുപ്പ്

2025 ഒക്ടോബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ ബിഹാറിലെ എല്ലാ ഇടതുപക്ഷ, മതേതര പ്രതിപക്ഷ പാർടികളുമായും ചർച്ചകൾ ആരംഭിച്ചു.

പ്രസ്താവനയുടെ പൂർണ്ണരൂപം വായിക്കാൻ: https://cpim.org/central-committee-communique-29/

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.