Skip to main content

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു. സ്റ്റാർലിങ്കിന് രാജ്യത്ത് പ്രവർത്തിക്കാൻ കേന്ദ്രം നൽകിയ അനുമതി സുതാര്യമല്ല. സ്റ്റാർലിങ്ക് ഒരു വിദേശ കമ്പനിയാണ്. ഇന്ത്യയുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ വിദേശ കമ്പനികൾക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കും. നമ്മുടെ ടെലികോം സംവിധാനത്തിലേക്കും തന്ത്രപരമായ ആശയവിനിമയങ്ങളിലേക്കും യുഎസ് ഏജൻസികൾക്ക് കൈകടത്താനുള്ള അവസരമാകും. സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. ഈ തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം.

സ്റ്റാർലിങ്കിലേക്ക് ഒരിക്കൽ അനുവദിച്ച ഉപഗ്രഹ സ്പോട്ടുകളുടെ എണ്ണം പിന്നീട് പിൻവലിക്കാൻ കഴിയില്ല. ഇത് നമ്മുടെ ചുരുങ്ങിയ ബഹിരാകാശ വിഭവങ്ങൾ വിദേശ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുകയും അതുവഴി നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതിൽ സർക്കാരിന് ശരിയായ താൽപ്പര്യമുണ്ടെങ്കിൽ ഐഎസ്ആർഒയുടെ സേവനങ്ങൾ ഉപയോഗിക്കാമായിരുന്നു. ഡിഒടി, സി-ഡോട്ട് തുടങ്ങി സാറ്റ്കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. അത്തരം നടപടികൾ ഇന്ത്യൻ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും നമ്മുടെ സുരക്ഷയും ഡിജിറ്റൽ പരമാധികാരവും സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.

ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിക്കാനുള്ള മുഴുവൻ ഇടപാടുകളും ദുരൂഹമാണ്. സ്പെക്ട്രം ഉപയോഗത്തിന്റെ 4 ശതമാനം ചാർജുകൾ മാത്രമേ ട്രായ് ഈടാക്കുന്നുള്ളൂവെന്നും മുൻകൂർ ഫീസൊന്നും ഈടാക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇത് നമ്മുടെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കും. തീരുമാനം നമ്മുടെ രാജ്യ താൽപ്പര്യങ്ങൾക്ക് ഹാനികരവുമാണ്. ഇന്ത്യൻ ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്‌പെയ്‌സിൽ നിന്നുള്ള അനുമതിയുടെ സ്റ്റാറ്റസും വിശദാംശങ്ങളും പോലും ഇതുവരെ പരസ്യമാക്കിയിട്ടില്ല.

സ്റ്റാർലിങ്കിന്റെ പ്രവേശനവും, അംബാനിയുടെ റിലയൻസ് ജിയോയുമായും മിത്തലിന്റെ ഭാരതി എയർടെല്ലുമായും ഉള്ള പങ്കാളിത്തവും ഇന്ത്യയിൽ വെർച്വൽ ആധിപത്യം സൃഷ്ടിക്കും. തുടർന്ന് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി‌എസ്‌എൻ‌എല്ലിന് ഇവരുമായി മത്സരിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറഞ്ഞ ചെലവിൽ ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ബി‌എസ്‌എൻ‌എല്ലിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മറ്റൊരു ശ്രമമാണിത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.