Skip to main content

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ തെമ്മാടിരാഷ്‌ട്രം പോലെയാണ്‌ പെരുമാറുന്നത്‌. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ആണവ ശാസ്‌ത്രജ്ഞരും സൈനിക നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടേറെപേർ കൊല്ലപ്പെട്ടു. മാസങ്ങൾക്കുമുമ്പേ ആസൂത്രണം ചെയ്‌ത ആക്രമണമാണെന്ന്‌ ഇസ്രയേൽ അധികൃതരുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. പശ്‌ചിമേഷ്യൻ മേഖലയിൽ ഇസ്രയേലിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്‌ ആക്രമണത്തിന്റെ ലക്ഷ്യമെന്ന്‌ കരുതേണ്ട സ്ഥിതിയാണ്‌. അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം എന്തായാലും അവരുടെ നേരിട്ടോ അല്ലാത്തതോ ആയ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാവില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ ഈ ആക്രമണം നടത്താൻ ഇസ്രയേലിന്‌ ആത്മവിശ്വാസം ലഭിക്കില്ല.
ഇസ്രയേലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നും ഇതര രാജ്യങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കുപോലും ആണവസാങ്കേതികവിദ്യ വികസിപ്പിക്കുന്നത്‌ തടയാൻ അവർ ശ്രമിക്കുന്നുവെന്നതും പരക്കെ ബോധ്യമുള്ളതാണ്‌. ആണവവിഷയത്തിൽ ഇറാനുമായി കൂടിയാലോചനകൾ നടന്നുവരവെയാണ്‌ ഇപ്പോഴത്തെ ആക്രമണം, ഇത്‌ വിപുലമായ തോതിൽ മേഖല സംഘർഷങ്ങളിലേയ്‌ക്കും പശ്‌ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേയ്‌ക്ക്‌ തള്ളിവിടുന്നതിലേയ്‌ക്കും എത്തിയേക്കാം. 20 മാസമായി പലസ്‌തീനുനേരെ ഇസ്രയേൽ വംശഹത്യ യുദ്ധം നടത്തുകയാണ്‌.

തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാൻ ഇസ്രയേൽ തയ്യാറാകുമെന്ന്‌ ഇറാനുനേരെ നടത്തിയ ആക്രമണത്തോടെ വ്യക്തമായിരിക്കയാണ്‌. ഇസ്രയേലിനെ നിലയ്‌ക്കുനിർത്താൻ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണം. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണമെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ചേർന്ന്‌ ഇന്ത്യൻ സർക്കാരും ആവശ്യപ്പെടണം. യുഎൻ പൊതുസഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച പലസ്‌തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ അപലപനീയമാണ്‌. എന്തുംചെയ്യാൻ ഇസ്രയേലിന്‌ ധൈര്യം പകരുന്ന ഇത്തരം നടപടികൾ മേഖലയിൽ സംഘർഷം വർധിപ്പിക്കും. ഇറാനുമായും പലസ്‌തീനുമായും ഇന്ത്യക്കുള്ള ദീർഘകാല ബന്ധം മാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. ഇസ്രയേലുമായി ബിജെപി സർക്കാരിനുള്ള ഗൂഢബന്ധം അവസാനിപ്പിക്കുകയും പശ്‌ചിമേഷ്യയിൽ നീതിയും സമാധാനവും പുലരാൻ ഇടയാക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.