Skip to main content

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്. വിയോജിപ്പുകളും വിമർശനങ്ങളും ഉന്നയിക്കുന്ന ആരെയും രാജ്യദ്രോഹിയാക്കി മുദ്ര കുത്താനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്‌. ‘തീവ്ര ഇടതുപക്ഷ ശക്തികൾ’ എന്നാൽ എന്താണെന്ന കൃത്യമായ നിർവചനം ബില്ലിലില്ല. പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ആയുധമായി ബിൽ മാറാൻ വലിയ സാധ്യതയുണ്ട്‌. ജനാധിപത്യവിരുദ്ധ ഈ ബില്ലിനെതിരെ പ്രക്ഷോഭങ്ങൾ നടത്തണം. വർഷകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആണവനിയമഭേദഗതികളെ സിപിഐ എം എതിർക്കും. അമേരിക്കയുടെയും മറ്റ്‌ വിദേശരാജ്യങ്ങളുടെയും സ്വകാര്യകോർപറേറ്റുകൾക്ക്‌ രാജ്യത്തിന്റെ ആണവമേഖല തീറെഴുതാനാണ്‌ ഭേദഗതികൾ. ധാതുസമ്പത്ത്‌ കോർപറേറ്റുകൾക്ക്‌ ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്ന മൈൻസ്‌ ആൻഡ്‌ മിനറൽസ്‌ ആക്‌റ്റ്‌ ഭേദഗതിയെയും പാർടി ശക്തമായി ചെറുക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.