സ്വയംഭരണാവകാശത്തോടെ ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ച് കിട്ടാൻ ജനങ്ങൾ സംഘടിക്കണം. അഞ്ചുവർഷം മുമ്പാണ് മോദി സർക്കാർ പ്രത്യേകപദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. ഭീകരത ഇല്ലാതാക്കാനോ ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താനോ കഴിഞ്ഞിട്ടില്ല. പഹൽഗാം ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി.
ആറുമാസത്തിനുള്ളിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചില്ല. പഹൽഗാം ആക്രമണം ചൂണ്ടിക്കാട്ടി സംസ്ഥാനപദവി വിഷയം ചർച്ച ചെയ്യേണ്ട ഘട്ടമല്ല ഇതെന്ന ദൗർഭാഗ്യകരമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. വാഗ്‌ദാനങ്ങൾ നിറവേറ്റാത്തതിൽ കടുത്ത നിരാശയും ക്ഷോഭവും ജമ്മു–കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങൾക്കുണ്ട്
