Skip to main content

ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു

ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു. 30 ദിവസം കേസിൽ അകപ്പെട്ട് ജയിലിൽ കിടന്നാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മറ്റ് മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകളാണ് മോദി സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്. നിയമത്തിന്റെ സ്ഥാപിത നടപടിക്രമങ്ങളെ മറികടക്കുന്ന കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്.

ജുഡീഷ്യൽ പരിശോധന ഒഴിവാക്കാൻ നിയമനിർമാണത്തിൽ മാറ്റങ്ങൾ വരുത്തുന്ന പ്രവണത മുൻകാലങ്ങളിലും ബിജെപി കാണിച്ചിട്ടുണ്ട്. പ്രതിപക്ഷ സംസ്ഥാന സർക്കാരുകളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ആയുധമായി നവ ഫാസിസ്റ്റ് സർക്കാർ ബില്ലിനെ ഉപയോഗിക്കുമെന്ന് തീർച്ചയാണ്. കേന്ദ്ര നീക്കം അരോചകവും ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയെ ദുർബലപ്പെടുത്തുന്നതുമാണ്. യഥാർഥ ഉദ്ദേശ്യത്തെ മറച്ചുവെക്കാൻ വേണ്ടി മാത്രമാണ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാമർശം നടത്തിയത്. ബില്ലിനെതിരെ സിപിഐ എം ശക്തമായി പോരാടും​. എല്ലാ ജനാധിപത്യ, മതേനിരപേക്ഷ പാർടികളോടും ഈ നീക്കത്തെ സംയുക്തമായി ചെറുക്കാൻ അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.