Skip to main content

ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞാവാചകം മനസ്സിലോർത്ത്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ്‌ സുദർശൻ റെഡ്ഡിക്ക്‌ വോട്ടുചെയ്യാൻ എല്ലാ എംപിമാരോടും ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്തു

ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞാവാചകം മനസ്സിലോർത്ത്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ്‌ സുദർശൻ റെഡ്ഡിക്ക്‌ വോട്ടുചെയ്യാൻ എല്ലാ എംപിമാരോടും ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ വെറും അക്കങ്ങളുടേതു മാത്രമല്ല. ഭാവി ഇന്ത്യയെ സംബന്ധിച്ച രണ്ട്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്‌.

ഭരണഘടനാപരമായി മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന ജനാധിപത്യരാജ്യമായി ഇന്ത്യ തുടരണോ അതോ ഹിന്ദുത്വ ഏകാധിപത്യ രാജ്യമായി ചുരുങ്ങണോയെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ഉപരാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ്‌ കമീഷൻ തുടങ്ങിയ ഭരണഘടനാപദവികളെ പോലും കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു.

എല്ലാ പ്രതിപക്ഷ പാർടികളുടെയും സ്ഥാനാർഥിയായി ജസ്റ്റിസ്‌ സുദർശൻ റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി സ. ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി സ. ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.