Skip to main content

ലഡാക്ക്‌ ജനതയെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഭരണസംവിധാനം ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിച്ചു

ലഡാക്ക്‌ ജനതയെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഭരണസംവിധാനം ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിച്ചു. ഇ‍ൗ അടിച്ചമർത്തൽ നാല്‌ പേരുടെ മരണത്തിനും ഒട്ടേറെപേർക്ക്‌ പരിക്കേൽക്കാനും ഇടയാക്കി. പൂർണ അധികാരമുള്ള നിയമസഭയോടെ സംസ്ഥാന പദവി നൽകണമെന്നും മേഖലയെ ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ ലഡാക്ക്‌ ജനത ആറ്‌ വർഷമായി പ്രക്ഷോഭത്തിലാണ്‌. ഇതുവഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും ഇതര ആനുകൂല്യങ്ങളും അവർക്ക്‌ ലഭിക്കും. ഇ‍ൗ അവകാശങ്ങൾക്കായുള്ള ആവശ്യം ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ അവഗണിച്ചുവരികയാണ്‌.

നീതിയുക്തമായ ആവശ്യങ്ങളെ കേന്ദ്രം വിവേകശൂന്യമായി അവഗണിക്കുന്നതിൽ നിരാശരായും, കഴിഞ്ഞ മൂന്ന്‌ വർഷത്തിൽ പലവട്ടം നടന്ന ചർച്ചകളിൽ ഉയർന്ന ആശങ്കകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും ലേ അപ്പെക്‌സ്‌ ബോഡി(എൽഎബി)യുടെയും മറ്റ്‌ ജനകീയ സംഘടനകളുടെയും നേതൃത്വത്തിൽ 15 ദിവസമായി സമാധാനപരമായ നിരാഹാരസമരം നടന്നുവരികയായിരുന്നു. അർഥപൂർണമായ ചർച്ചയ്‌ക്ക്‌ തയ്യാറാകുന്നതിനു പകരം നിരാഹാരസമരത്തെ ബലംപ്രയോഗം വഴി നേരിടാനാണ്‌ സർക്കാർ ശ്രമിച്ചത്‌. ഇത്‌ വ്യാപക ജനരോഷത്തിന്‌ വഴിയൊരുക്കി. സംഘർഷത്തിനു ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചശേഷവും കേന്ദ്രസർക്കാർ പ്രക്ഷോകരെ കുറ്റപ്പെടുത്തുകയാണ്‌.

എല്ലാ അടിച്ചമർത്തൽ നടപടികളും കേന്ദ്രം നിർത്തിവയ്‌ക്കണം. ജനകീയപ്രസ്ഥാനത്തിന്റെ പ്രതിനിധികളുമായി ഫലപ്രദമായ ചർച്ചയ്‌ക്ക്‌ തയ്യാറാകണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.