Skip to main content

വന്ദേഭാരത്‌ സര്‍വീസ്‌ ഉദ്‌ഘാടനത്തിനിടെ സ്‌കൂള്‍ കുട്ടികളെക്കൊണ്ട്‌ ഹിന്ദു രാഷ്ട്ര നിര്‍മിതിയെ കുറിച്ച്‌ പറയുന്ന ഗണ ഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

എറണാകുളം-ബംഗ്ലൂരു വന്ദേഭാരത്‌ സര്‍വീസ്‌ ഉദ്‌ഘാടനത്തിനിടെ സ്‌കൂള്‍ കുട്ടികളെക്കൊണ്ട്‌ ഹിന്ദു രാഷ്ട്ര നിര്‍മിതിയെ കുറിച്ച്‌ പറയുന്ന ഗണ ഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്.

വന്ദേഭാരത്‌ സര്‍വീസ്‌ പ്രധാനമന്ത്രി വാരാണസിയില്‍ വെച്ച്‌ ഓണ്‍ലൈനായി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത ശേഷമാണ്‌ ദേശഭക്തിഗാനമെന്ന മറവില്‍ കുട്ടികളെക്കൊണ്ട്‌ ആര്‍എസ്‌എസിന്റെ ഗണഗീതം പാടിച്ചത്‌. സ്വാന്തന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറി നിന്ന, രാഷ്ട്ര പിതാവ്‌ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന, ഇന്ത്യന്‍ ഭരണഘടനയെയും ദേശീയ പതാകയെയും മാനിക്കാത്ത പ്രത്യയശാസ്‌ത്രത്തിന്റെ ഉടമകളാണ്‌ ആര്‍എസ്‌എസ്‌. അവരുടെ ഗണഗീതം ദേശഭക്തിയല്ല മറിച്ച്‌ വിദ്വേഷവും വെറുപ്പുമാണ്‌ സൃഷ്ടിക്കുന്നത്‌.

ഇന്ത്യ എന്ന ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച റെയില്‍വെയെ തന്നെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തെ വര്‍ഗീയവല്‍കരിക്കാന്‍ നേരത്തേ ഗവര്‍ണര്‍ ഓഫീസിനെ ഉപയോഗിച്ചതുപോലെ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയെയും ഉപയോഗിക്കുകയാണ്‌. വര്‍ഗീയ പ്രചാരണത്തിന്‌ കുട്ടികളെ പോലും കരുവാക്കുന്ന റെയില്‍വെയുടെ നടപടി അങ്ങേയറ്റവും അപലപനീയവും നീചവും ജനാധിപത്യ വിരുദ്ധവുമാണ്‌. ഇതിനെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.