Skip to main content

അമേരിക്കന്‍ സാമ്രാജ്വത്യം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്‌

അമേരിക്കന്‍ സാമ്രാജ്വത്യം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്‌. ഇത്‌ അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരണം.

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ ലോക രാഷ്‌ട്രീയ രംഗത്ത്‌ വന്ന അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തി ഏക ലോക ക്രമം സ്ഥാപിക്കുന്നതിനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായാണ്‌ ലോകത്താകമാനം യുദ്ധ പ്രഖ്യപനവുമായി ട്രംപ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇറാഖിലും ലിബിയയിലും ഭരണാധികാരികളെ തന്നെ ഇല്ലാക്കഥകളുണ്ടാക്കി കൊലപ്പെടുത്തുന്ന നിലയുണ്ടായി. വെനസ്വേലയില്‍ ഭരണാധികാരിയെ തന്നെ തട്ടിക്കൊണ്ടുപോകുന്ന നിലയും സ്വീകരിച്ചു. ഇപ്പോള്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെയും കൊലപ്പെടുത്തിയിരിക്കുകയാണ്‌. ഇസ്രേയലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ അമേരിക്കയ്‌ക്ക്‌ വഴങ്ങാത്ത വരെയെല്ലാം തകര്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഇറാനെതിരെയും യുദ്ധം തുടങ്ങിയിരിക്കുന്നത്‌.

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌. ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌ അമേരിക്കയുടെ ഈ നയം തന്നെയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ യുദ്ധാന്തരീക്ഷം ഏറെ ആശങ്ക ഉളവാക്കുന്നതാണ്‌. മലയാളികള്‍ ഏറെ താമസിക്കുന്നതും നമ്മുടെ സമ്പദ്‌ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന സംഭവമായി ഇത്‌ മാറുകയാണ്‌. നൂറ്റാണ്ടുകളായി കേരളവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ്‌ മേഖലയില്‍ ഉണ്ടാകുന്ന ഈ യുദ്ധാന്തരീക്ഷം കേരളത്തിലെ ഓരോ കുടുംബത്തിലും ഏറെ ആശങ്ക ഉളവാക്കുന്നതാണ്‌.

ലോകത്തെയാകെ യുദ്ധത്തിലേക്ക്‌ നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ ഈ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.