Skip to main content

സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ വൈസ് ചെയർമാനുമായ സ. വാഴയിൽ ശശിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ വൈസ് ചെയർമാനുമായ സ. വാഴയിൽ ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അര നൂറ്റാണ്ട് കാലം തലശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു സ. ശശി. ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച അദ്ദേഹം ബാലസംഘത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നുവന്നത്. പാർടി തിരുവങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം തലശ്ശേരിയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച സഖാക്കളിൽ ഒരാളാണ്. നഗരസഭ വൈസ് ചെയർമാൻ എന്ന നിലയിൽ തലശ്ശേരിയുടെ സമഗ്ര വികസനത്തിനായി ക്രിയാത്മകമായി ഇടപെടാനും അദ്ദേഹത്തിനായി. സംഘടനാ രംഗത്തും ഭരണരംഗത്തും നിശ്ചയിച്ച ചുമതലകൾ കൃത്യമായി നിർവഹിച്ച സഖാവിനെയാണ് നഷ്ടമായത്. വിവിധ ഘട്ടങ്ങളിൽ എതിരാളികളുടെ കടന്നാക്രമണത്തിന് വിധേയനായിട്ടും കൂടുതൽ കരുത്തോടെ മുന്നോട്ട് സഞ്ചരിച്ച സ. വാഴയിൽ ശശിയുടെ വേർപാട് നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.