Skip to main content

ഇഷ്ടപ്പെട്ട തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കുകയും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹങ്ങൾക്ക് പിന്തുണനൽകുകയും ചെയ്യുന്ന ജോബ് സ്റ്റേഷനുകൾ തളിപ്പറമ്പ് മണ്ഡലത്തിൽ കൂടുതൽ ഇടങ്ങളിൽ ഒരുങ്ങുന്നു

ഇഷ്ടപ്പെട്ട തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കുകയും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹങ്ങൾക്ക് പിന്തുണനൽകുകയും ചെയ്യുന്ന ജോബ് സ്റ്റേഷനുകൾ തളിപ്പറമ്പ് മണ്ഡലത്തിൽ കൂടുതൽ ഇടങ്ങളിൽ ഒരുങ്ങുകയാണ്. സർ സയ്യിദ് കോളേജിൽ കൂടി ആരംഭിച്ചതോടെ മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷൻ വഴിയുള്ള സേവനങ്ങൾ ലഭ്യമായിത്തുടങ്ങി. തളിപ്പറമ്പ ഇക്കോണമിക് ഡെവലപ്പ്മെന്റ് കൗൺസിലിൻ്റെ എംപ്ലോയ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിജ്ഞാന തൊഴിൽ- സംരഭക ഫോൺ- ഇൻ ഹെൽപ്പ് ഡെസ്കും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമൂഹമായി അതിവേഗം പരിണമിക്കുന്ന കേരളത്തിൽ വൈജ്ഞാനിക മേഖലകളെ അടിസ്ഥാനമാക്കി പുതിയ ധാരാളം സ്ഥാപനങ്ങളും തൊഴിൽ സാധ്യതകളും ഉയർന്നു വരുന്നുണ്ട്. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് അനിയോജ്യമായ തൊഴിൽ ലഭിക്കുക എന്നതും വളരെ പ്രധാനമാണ്. എല്ലാവർക്കും അനിയോജ്യമായ തൊഴിൽ ലഭിക്കുന്ന സംരംഭ സൗഹൃദ മണ്ഡലമെന്ന ലക്ഷ്യത്തിലേക്ക് തളിപ്പറമ്പ് ഒരുമിച്ചു മുന്നേറുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.