Skip to main content

സ. ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ഓർമയ്‌ക്ക് 17 വർഷം

സിപിഐ എം ജനറൽ സെക്രട്ടറി ആയിരുന്ന (1992–2005) സ. ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ഓർമയ്‌ക്ക് 17 വർഷം. 2008 ആഗസ്റ്റ് ഒന്നിനാണ്‌ സഖാവ്‌ വേർപിരിഞ്ഞത്‌. 1916 മാർച്ച് 23ന് പഞ്ചാബിലെ ബുണ്ടാലയിൽ ജനിച്ച സുർജിത് രാജ്യത്തെ കമ്യൂണിസ്റ്റ്‌ കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു. 1934ൽ കമ്യൂണിസ്റ്റ്‌ പാർടിയിൽ അംഗമായി. അഖിലേന്ത്യ കിസാൻസഭയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.

1932ൽ തന്റെ 16-ാം വയസ്സിൽ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഹോഷിയാർപുർ കോടതിവളപ്പിൽ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെയിറക്കി ത്രിവർണ പതാക ഉയർത്തിയതിന്‌ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ പേര് ‘ലണ്ടൻ തോഡ് സിങ്’ (ലണ്ടനെ തകർക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ചു. ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയിൽ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ സുർജിത്തിന്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വന്ന ഐറിഷ് ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തെ ഇരുട്ടുമുറിയിൽനിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ അന്ധത ബാധിക്കുമായിരുന്നു.

പത്തുവർഷം ജയിലറയ്ക്കുള്ളിലും എട്ട് വർഷം ഒളിവിലും കഴിഞ്ഞുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലേക്ക് സഖാവ് വളർന്നത്. രണ്ടുതവണ പഞ്ചാബ്‌ നിയമസഭാംഗമായും ഒരു തവണ രാജ്യസഭാ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ എന്നപോലെ ഖലിസ്ഥാൻ തീവ്രവാദികൾക്കും സംഘപരിവാർ വർഗീയതയ്ക്കും എതിരായി ഉറച്ചുനിന്ന് പോരാടി. റിവിഷനിസ്റ്റുകൾക്കെതിരെ സന്ധിയില്ലാതെ പോരാടിയ സുർജിത് സിപിഐ എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്‌. അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിരുന്നു. ക്യൂബൻ ഐക്യദാർഢ്യ സമിതിക്ക്‌ നേതൃപരമായ പങ്കുവഹിച്ചു. സഖാവിന്റെ ഓർമ നമുക്ക് എന്നും കരുത്തും ഊർജവും പകരും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.