Skip to main content

‘പുനർ​ഗേഹം’ പദ്ധതിയിൽ നിർമിച്ച മുട്ടത്തറയിലെ 332 ഫ്ലാറ്റുകളുടെ താക്കോൽകൈമാറ്റം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു

കടലാക്രമണത്തിൽ വീടുതകരുമെന്ന പേടിയിൽ ക​ഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളുടെ മനസിൽ ആശ്വാസം അലയടിക്കുകയാണ്. അവർക്ക് എൽഡിഎഫ് സർക്കാർ

അടച്ചുറപ്പുള്ള താമസമൊരുക്കി നൽകിയിരിക്കുന്നു. ‘പുനർ​ഗേഹം’ പദ്ധതിയിൽ നിർമിച്ച മുട്ടത്തറയിലെ 332 ഫ്ലാറ്റുകളുടെ താക്കോൽകൈമാറ്റം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. തീരദേശ ജനതയ്ക്ക് പ്രത്യാശയേകുന്ന ഫ്ലാറ്റുകൾക്ക് പ്രത്യാശ എന്നാണ് പേര്. നിർമാണം തുടങ്ങി മൂന്ന് വർഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റുകൾ കടലിന്റെ മക്കൾക്ക് കൈമാറാനായി.

കടൽക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുസഹമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ‘പുനർഗേഹം' പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ സമഗ്ര വികസന മുന്നേറ്റത്തിന്റെ മറ്റൊരു തെളിവാണ് കടലിന്റെ മക്കളുടെ മുഖത്ത് വിരിയുന്ന ഈ പുഞ്ചിരികൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.