സാനു മാഷിന് എറണാകുളം ടൗൺ ഹാളിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും വിലമതിക്കാനാവാത്ത സംഭാവന നൽകിയ മഹാപണ്ഡിതനെയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ ഉന്നതമായ ശബ്ദം കൂടിയായിരുന്നു അദ്ദേഹത്തിന്റേത്. ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിട്ടപ്പോഴൊക്കെ ധീരമായ നിലപാട് ഉയർത്തിപ്പിടിക്കാൻ മാഷിന് സാധിച്ചിരുന്നു. സാനു മാഷ് ഉയർത്തിപ്പിടിച്ച നവോത്ഥാന, പുരോഗമന മൂല്യങ്ങൾ കേരളത്തെ കുറേക്കൂടി മുന്നോട്ടു നടത്തി. മലയാളത്തിന്റെ ജ്ഞാനസൂര്യന് വിട.
