Skip to main content

സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത തുടക്കം തളിപ്പറമ്പിൽ നിന്ന്

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ അത്യധികം അഭിമാനകരമായ മറ്റൊരു നേട്ടം ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത മണ്ഡലമെന്ന ഖ്യാതി തളിപ്പറമ്പിന് സ്വന്തമാക്കാനായതാണ്. 2024 ഫെബ്രുവരി ഇരുപത്തിനാലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരതാ മണ്ഡലമായി തളിപ്പറമ്പിനെ പ്രഖ്യാപിച്ചത്.
രണ്ട് നഗരസഭകളും ഏഴ് പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം (e-dam, Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ് നേട്ടം കൈവരിച്ചത്. മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം ആദ്യം കൈവരിച്ചത് കുറുമാത്തൂർ പഞ്ചായത്തായിരുന്നു. തുടർന്ന് മറ്റ് തദ്ദേശസ്ഥാപനങ്ങളും ലക്ഷ്യം പൂർത്തീകരിച്ചു. ദൈനംദിന ആവശ്യങ്ങളിലെല്ലാം സ്മാർട്ട്ഫോണും ഇന്റർനെറ്റും അവിഭാജ്യഘടകമായ സാഹചര്യത്തിൽ സമഗ്രമായ പ്രായോഗിക അറിവുകൾചേർത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൈറ്റ് തയ്യാറാക്കിയ മോഡ്യൂളിലൂടെയായിരുന്നു ക്ലാസുകൾ. വായനശാലകൾ, അയൽക്കൂട്ടങ്ങൾ, വീടുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായിരുന്നു ക്ലാസുകൾ. മൊബൈൽഫോണിലെ സൗകര്യങ്ങൾ, ഇൻ്റർനെറ്റ് സെർച്ച്, ഓൺലൈൻ പണമിടപാട്, സാമൂഹ്യമാധ്യമ ഉപയോഗം എല്ലാം പഠനവിഷയങ്ങളായി. 2023 മെയ് രണ്ടിന് ആരംഭിച്ച് ഒരു വർഷത്തിൽ ഡിജിറ്റൽ സാക്ഷരതായജ്ഞം പൂർത്തിയാക്കാൻ മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ മേൽനോട്ടത്തിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമായി കരുതുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.