Skip to main content

ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ്‌ ഉപയോഗിക്കുകയായിരുന്നു, ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ്‌ കോൺഗ്രസ്‌

ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ്‌ ഉപയോഗിക്കുകയായിരുന്നു. ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ്‌ കോൺഗ്രസ്‌. കോൺഗ്രസ്‌ അണികളിൽതന്നെ ഇത്‌ വലിയ പ്രശ്‌നത്തിനിടയാക്കിയിട്ടുണ്ട്‌. ഹിന്ദുത്വ രാഷ്‌ട്രീയത്തെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിൽ കോൺഗ്രസ്‌ നടപ്പാക്കുന്ന അതേ രീതി ഇവിടെയും പ്രയോഗിക്കുന്നു. ഇതുവഴി കേരളത്തിന്റെ മത നിരപേക്ഷ ഉള്ളടക്കമാണ്‌ കോൺഗ്രസ്‌ തകർക്കുന്നത്‌. വാളയാറിൽ ചത്തീസ്‌ഗഡ്‌ സ്വദേശിയെ ആർഎസ്‌എസുകാർ തല്ലിക്കൊന്നപ്പോൾ പ്രതികൾ ആർഎസ്‌എസുകാരാണെന്ന്‌ പറയാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തയ്യാറായില്ല. വട്ടിയൂർക്കാവ്‌ എംഎൽഎ ഓഫീസ്‌ ഒഴിയണമെന്ന ബിജെപി ക‍ൗൺസിലറുടെ ആവശ്യത്തിന്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ അടക്കമുള്ളവർ പിന്തുണയ്‌ക്കുന്നു. ഇതെല്ലാം ബിജെപിയുമായി കോൺഗ്രസിനുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്‌. കേരള സമൂഹം ഇത്‌ തിരിച്ചറിയും.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.