പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുല്യ അളവില്‍ നല്‍കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കും. മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ പണം ലഭ്യമാക്കും.
പരിവര്‍ത്തിത ക്രൈസ്തവര്‍
പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും തുല്യമായ അളവില്‍ നല്‍കും. യു.ഡി.എഫ് കാലത്ത് വിദ്യാഭ്യാസ ആനുകൂല്യം 189 കോടി രൂപ കുടിശിക ഈ സര്‍ക്കാരാണ് കൊടുത്തത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് ഉറപ്പുവരുത്തും.
പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുളള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാലം കുടിശികയായി കിടക്കുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കും.
പിന്നോക്ക സമുദായ ക്ഷേമം
പിന്നോക്ക സമുദായ വികസന കോര്പ്പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പിന്നോക്ക വികസന കോര്പ്പറേഷന് വലിയ തോതില്‍ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ സഹായിച്ചതുമൂലം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഗണ്യമായി വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനു യോഗം വിളിക്കും. പ്രായോഗികമായവ നടപ്പാക്കും.
നാടാര്‍ സമുദായത്തെക്കുറിച്ചുള്ള ജസ്റ്റിസ് ഹരിഹരന് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും.
ഗണകന്, കണിയാന്, കണിശന്‍ തുടങ്ങിയ സമുദായങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തും.
ആര്‍ട്ടിസാന്‍സ് വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കും. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പരമ്പരാഗത ആര്‍ട്ടിസാന്‍സിന്റെ വൈദഗ്ധ്യ വികസനത്തിനും പുതിയ യന്ത്രോ പകരണങ്ങള്‍ പരിശീലിക്കുന്നതിനും സ്കീമുകള്‍ ആവിഷ്കരിക്കും.
സംവരണഇതര വിഭാഗങ്ങളുടെ ക്ഷേമം
കുമാരപിളള കമ്മിഷന് അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കും.
മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും.
ന്യൂനപക്ഷ ക്ഷേമം
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് വര്‍ദ്ധിപ്പിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.
കോഴിക്കോട് നിലവിലുണ്ടായിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
മറ്റു സാമൂഹ്യ വിഭാഗങ്ങള്‍

ദളിത്, പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഠനസമിതിയെ നിയമിക്കും. മതന്യൂനപക്ഷ അവകാശ സ്കോളര്‍ഷിപ്പ് ഇവര്‍ക്കും ലഭ്യമാക്കും.
പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുളള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാലം കുടിശികയായി കിടക്കുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കും.
പിന്നോക്ക സമുദായ ക്ഷേമം
പിന്നോക്ക സമുദായ വികസന കോര്പ്പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പിന്നോക്ക വികസന കോര്പ്പറേഷന് വലിയ തോതില്‍ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ സഹായിച്ചതുമൂലം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഗണ്യമായി വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനു യോഗം വിളിക്കും. പ്രായോഗികമായവ നടപ്പാക്കും.
നാടാര്‍ സമുദായത്തെക്കുറിച്ചുള്ള ജസ്റ്റിസ് ഹരിഹരന് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും.
ഗണകന്, കണിയാന്, കണിശന്‍ തുടങ്ങിയ സമുദായങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തും.
ആര്‍ട്ടിസാന്‍സ് വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കും. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പരമ്പരാഗത ആര്‍ട്ടിസാന്‍സിന്റെ വൈദഗ്ധ്യ വികസനത്തിനും പുതിയ യന്ത്രോ പകരണങ്ങള്‍ പരിശീലിക്കുന്നതിനും സ്കീമുകള്‍ ആവിഷ്കരിക്കും.
സംവരണഇതര വിഭാഗങ്ങളുടെ ക്ഷേമം
കുമാരപിളള കമ്മിഷന് അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കും.
മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും.
ന്യൂനപക്ഷ ക്ഷേമം
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് വര്‍ദ്ധിപ്പിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.
കോഴിക്കോട് നിലവിലുണ്ടായിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ച് നിയമാനുസൃതമായും ഫലപ്രദമായും വിനിയോഗിക്കും.
അലീഗഡ് സര്‍വ്വകലാശാലയുടെ മലപ്പുറം സെന്റര്‍ പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കും.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്നതിനു നിയോഗിച്ച കമ്മീഷന് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും.