റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യ-സംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.
റബ്ബറിന്റെയും മറ്റും മൂല്യവര്‍ദ്ധനയ്ക്ക് പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം ആവശ്യമാണ്. ബാംബൂ, കയര്‍, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകള്‍ക്കും കൂടി ഈ മേഖലയില്‍ മുന്‍ഗണന നല്‍കും.
കാര്‍ഷിക മൂല്യവര്‍ദ്ധനയ്ക്കായി എല്ലാ ജില്ലാ ഫാമുകളിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാലക്കാട് സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക്. ചേര്‍ത്തലയിലേയും പാലക്കാട്ടേയും ഹൈറേഞ്ചിലെയും മെഗാ ഫുഡ് പാര്‍ക്കുകള്‍, മുട്ടത്തെ സ്പൈസസ് പാര്‍ക്ക്, കുറ്റ്യാടിയിലെ നാളികേര പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന അഗ്രോ പാര്‍ക്കുകള്‍.
കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.
മത്സ്യമേഖലയില്‍ വരുമാന വര്‍ദ്ധനവിനു പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണം കൊണ്ടു വരുന്നതിനും കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയും മത്സ്യഫെഡും മുന്‍കൈയെടുത്തിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്തും. മത്സ്യസംസ്കരണത്തിനു പ്രധാന ഹാര്‍ബറുകള്‍ക്കു സമീപം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.
ഇതുപോലെ മറ്റു പഴവര്‍ഗ്ഗങ്ങളും സുഗന്ധദ്രവ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റും. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം ജില്ലയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഭൗതിക-സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് സമഗ്ര വികസന പാക്കേജ് നടപ്പിലാക്കും.
മൂല്യവർദ്ധിത വ്യവസായങ്ങൾ