501 പഞ്ചായത്തുകളും 55 നഗരസഭകളും ഖരമാലിന്യ സംസ്ക്കരണത്തില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വ മാനദണ്ഡ പദവിയില്‍ എത്തിക്കും.
വടകര-കുന്നംകുളം-തളിപ്പറമ്പ് മാതൃകയില്‍ സംരംഭകത്വ അടിസ്ഥാനത്തില്‍ മാലിന്യസംഭരണവും വേര്‍തിരിക്കലും സംസ്ക്കരിച്ച് വിപണനം നടത്തലുമാണ് ലക്ഷ്യം. അപ് സൈക്കിള്‍, റീ സൈക്കിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 50 ശതമാനം ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഉറപ്പുവരുത്തും.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായി വലിച്ചെറിയല്‍ മുക്ത കേരളം (Disposable free Kerala) നടപ്പാക്കും.
2025 ഓടെ സെപ്റ്റെജ് മാലിന്യം ഉള്‍പ്പടെ ദ്രവമാലിന്യം സംസ്ക്കരണം എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നടപ്പാക്കും.
സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ലോട്ടര്‍ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഗ്രീന്‍ ഗ്രേഡിംഗും സര്‍ട്ടിഫിക്കേഷനും കൊണ്ടുവരും.
ദേശീയ, സംസ്ഥാന പാതയ്ക്ക് അരികിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകള്‍ പോലുള്ള കേന്ദ്രങ്ങളുടെ സ്ഥലങ്ങളില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വഴിയോര വിശ്രമ കേന്ദ്രങ്ങളായ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ പ്രധാന പാതകളില്‍ 2022 ഓടെ സമ്പൂര്‍ണമാക്കും. ഇവ സ്ത്രീ സൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമാണെന്ന് ഉറപ്പു വരുത്തും.
റീജിയണല്‍ ലാന്റ് ഫില്ലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മെഡിക്കല്‍ കോളേജ്, ജില്ലാ-താലൂക്ക് ആശുപത്രികളിലെ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മോഡല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിംഷ് വേസ്റ്റ് റിക്കവറീ സെന്ററുകള്‍ സ്ഥാപിക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുശ്മശാനം ഉറപ്പാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിംഗ് സമിതികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ സര്ട്ടിഫിക്കേഷന്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തുകള്‍ 2000 ഏക്കറിലേക്ക് വ്യാപിപ്പിക്കും.
ശുചിത്വം
കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളില്‍ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളും സ്ഥാപിക്കും. മുഴുവന്‍ കക്കൂസ് മാലിന്യവും സംസ്ക്കരിക്കാന്‍ ഉതകുന്ന സെപ്റ്റേജുകള്‍ പ്രാദേശികമായി സ്ഥാപിക്കും. വഴിയോര ടേക്ക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തീകരിക്കും.
ശുചിത്വ കേരളം
2021-22 ല്‍ വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ശുചിത്വ പദവിയിലേയ്ക്കു നീങ്ങാന്‍ കഴിയണം.
501 പഞ്ചായത്തുകളും 55 നഗരസഭകളും ഖരമാലിന്യ സംസ്ക്കരണത്തില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വ മാനദണ്ഡ പദവിയില്‍ എത്തിക്കും.
വടകര-കുന്നംകുളം-തളിപ്പറമ്പ് മാതൃകയില്‍ സംരംഭകത്വ അടിസ്ഥാനത്തില്‍ മാലിന്യസംഭരണവും വേര്‍തിരിക്കലും സംസ്ക്കരിച്ച് വിപണനം നടത്തലുമാണ് ലക്ഷ്യം. അപ് സൈക്കിള്‍, റീ സൈക്കിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 50 ശതമാനം ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഉറപ്പുവരുത്തും.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായി വലിച്ചെറിയല്‍ മുക്ത കേരളം (Disposable free Kerala) നടപ്പാക്കും.
2025 ഓടെ സെപ്റ്റെജ് മാലിന്യം ഉള്‍പ്പടെ ദ്രവമാലിന്യം സംസ്ക്കരണം എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നടപ്പാക്കും.
സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ലോട്ടര്‍ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഗ്രീന്‍ ഗ്രേഡിംഗും സര്‍ട്ടിഫിക്കേഷനും കൊണ്ടുവരും.
ദേശീയ, സംസ്ഥാന പാതയ്ക്ക് അരികിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകള്‍ പോലുള്ള കേന്ദ്രങ്ങളുടെ സ്ഥലങ്ങളില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വഴിയോര വിശ്രമ കേന്ദ്രങ്ങളായ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ പ്രധാന പാതകളില്‍ 2022 ഓടെ സമ്പൂര്‍ണമാക്കും. ഇവ സ്ത്രീ സൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമാണെന്ന് ഉറപ്പു വരുത്തും.
ഹരിതകര്‍മ്മ സേനകള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് തുടര്‍ന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകം. ജൈവവളം ഹരിതമിത്രം ബ്രാന്‍ഡില്‍ വിപണിയിലിറക്കും.