Skip to main content

ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സ. ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ബിജെപി അക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________
ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സഖാവ് ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽക്കുകയും ചെയ്ത ബിജെപി ഗുണ്ടകളുടെ അക്രമണത്തെ ശക്തമായി അപലപിക്കുന്നു. സെപാഹിജാല ജില്ലയിലെ ചാരിലാമിൽ കഴിഞ്ഞ നാലര വർഷമായി അടച്ചുപൂട്ടിയിരുന്ന പാർടി ലോക്കൽ കമ്മിറ്റി ഓഫീസ് വീണ്ടും തുറക്കാനായി എത്തിയ പാർടി പ്രവർത്തകർക്ക് നേരെയാണ് ബിജെപി ക്രിമിനലുകളുടെ ആക്രമണം ഉണ്ടായത്. 
ബിജെപി ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിൽ സ. ഷാഹിദ് മിയ കൊല്ലപ്പെടുകയും മുതിർന്ന പാർടി നേതാവും എംഎൽഎയും മുൻ ധനമന്ത്രിയുമായ സ. ഭാനു ലാൽ സാഹ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. 2018 ഫെബ്രുവരിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതലുള്ള ത്രിപുരയിലെ സ്ഥിതിയെയാണ് ഈ അക്രമം അടയാളപ്പെടുത്തുന്നത്. സിപിഐ എമ്മിനും മറ്റ് പ്രതിപക്ഷ പാർടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ സാധാരണനിലയിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ എതിരാളികളെ സർക്കാർ സംവിധാനത്തിന്റെയും പോലീസിന്റെയും ഒത്താശയോടെ ഭീതിയിലാഴ്ത്തിയാണ് ത്രിപുരയിൽ ബിജെപി ഭരണം തുടരുന്നത്.
കൊലപാതകത്തിനും അക്രമത്തിനും ഉത്തരവാദികളായ പ്രതികളെ പിടികൂടാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാകണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂർണമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.