Skip to main content

ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളിൽ നിന്ന്‌ സമ്പദ്‌ഘടനയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-------------------------------------------------------

2000 രൂപയുടെ നോട്ട്‌ പ്രചാരത്തിൽ നിന്ന് ആർബിഐ പിൻവലിച്ചിരിക്കുകയാണ്. മോദി സർക്കാർ 2016ൽ നടപ്പാക്കിയ വിനാശകരമായ നോട്ടുനിരോധനം ദയനീയ പരാജയമായി മാറിയെന്നതിന്‌ തെളിവാണ്‌ ഇപ്പോൾ 2000 രൂപയുടെ നോട്ട്‌ പിൻവലിച്ച നടപടി. കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട്‌ എന്നീ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായും ഡിജിറ്റൽ സമ്പദ്‌ഘടന പ്രോത്സാഹിപ്പിക്കാനുമാണ്‌ നോട്ട്‌ നിരോധിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന്‌ അവകാശപ്പെട്ടു. ഈ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാനായില്ല. അന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇപ്പോഴത്തെ ഈ നീക്കം 2000 രൂപ കറൻസി നോട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ശേഖരണം ഇല്ലാതാക്കുന്നതിനു പകരം അത് വെളുപ്പിച്ചെടുക്കാനുള്ള കൂടുതൽ സാധ്യതകളാണ് തുറന്നുവെക്കുന്നത്.

അതേസമയം, നോട്ടുനിരോധനത്തിൽ കോടിക്കണക്കിനുപേരുടെ ജീവിതമാർഗം തകർന്നു. നൂറുകണക്കിനുപേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയും ആഭ്യന്തര വളർച്ചയ്‌ക്ക്‌ സംഭാവന നൽകുകയും ചെയ്യുന്ന അനൗപചാരിക സമ്പദ്‌ഘടനയെയും ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങളെയും ഇത്‌ തകർത്തു. നോട്ടുനിരോധന ദുരന്തത്തിനുശേഷം പ്രചാരത്തിലുള്ള കറൻസിയിൽ 83 ശതമാനം വർധന ഉണ്ടായി. അപലപനീയമായ ഭീകരാക്രമണങ്ങൾ തുടരുകയും നിരപരാധികൾക്ക്‌ ജീവൻ നഷ്ടപ്പെടുകയുമാണ്‌.

സമ്പദ്‌ഘടന തകർക്കുന്നതും ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നതും ചെറുത്തുതോൽപ്പിക്കണം. കോർപറേറ്റ്‌ – വർഗീയ കൂട്ടുകെട്ടിനെ തള്ളിക്കളയണം. ഇത്തരം ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളിൽ നിന്ന്‌ സമ്പദ്‌ഘടനയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.