Skip to main content

വിലക്കയറ്റത്തിനെതിരെയും തൊഴിലവസരങ്ങൾ ആവശ്യപ്പെട്ടും രാജ്യവ്യാപകമായി പ്രതിഷേധം

2023 ഓഗസ്റ്റ് 4-6 തീയതികളിൽ ന്യൂഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
_______________________________________

1. വിലക്കയറ്റത്തിനെതിരെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടും 2023 സെപ്റ്റംബർ 1 മുതൽ 7 വരെ എല്ലാ പാർടി ഘടകങ്ങളും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

2. ഇടതുപക്ഷ പാർടികളുടെ കൺവെൻഷൻ എത്രയും വേഗം സംഘടിപ്പിച്ച് എല്ലാവർക്കും അംഗീകൃതമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യാ പ്രചാരണം നടത്താൻ പരിശ്രമിക്കണം.

3. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘവും സംയുക്ത കിസാൻ മോർച്ചയും പ്രഖ്യാപിച്ച പ്രവർത്തന പദ്ധതിയെ പിന്തുണയ്ക്കുക.

4. 2023 ഒക്ടോബർ 5ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ഡൽഹി റാലിക്ക് പിന്തുണ നൽകും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.