Skip to main content

വിഖ്യാത ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ ദുഃഖം രേഖപ്പെടുത്തി

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് തുടക്കമിട്ട വിഖ്യാത ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ (98) നിര്യാണത്തിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

1960കളിൽ ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ്, അരി ഇനങ്ങൾ വികസിപ്പിക്കുന്നതിലും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് 1987ൽ ഏർപ്പെടുത്തിയ വേൾഡ് ഫുഡ് പ്രൈസ് ആദ്യമായി ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. അത് വിനിയോഗിച്ച് അദ്ദേഹം 1988ൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.

കർഷകർക്കുള്ള ദേശീയ കമ്മീഷൻ അധ്യക്ഷനെന്ന നിലയിൽ, എല്ലാ കൃഷിച്ചെലവും സമഗ്രമായി ഉൾക്കൊള്ളുന്ന സി2 ഫോർമുലയേക്കാൾ 50 ശതമാനം കൂടി അധികമായ മിനിമം താങ്ങുവില നൽകണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. മോദി സർക്കാർ ഇത് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ചരിത്രം രചിച്ച കർഷകസമരത്തിന്റെ ആവശ്യങ്ങളിൽ ഒന്നും ഇതു തന്നെയായിരുന്നു.

എം എസ് സ്വാമിനാഥന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ ആദരിക്കുന്നവരുടെയും ദുഃഖത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.