Skip to main content

പലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേൽ സേനയും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
പലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേൽ സേനയും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും ശക്തമായി അപലപിക്കുന്നു. നിരവധി മനുഷ്യജീവനുകൾ ഇതിനോടകം തന്നെ പ്രദേശത്ത് നഷ്ടപ്പെട്ടുകഴിഞ്ഞു. സാഹചര്യം രൂക്ഷമാകുന്നതോടെ മരണങ്ങളും ദുരിതങ്ങളും വർദ്ധിക്കും. ഇപ്പോൾ നടക്കുന്ന ഈ ഏറ്റുമുട്ടൽ അടിയന്തിരമായി അവസാനിപ്പിക്കണം.

ഇസ്രായേലിലെ തീവ്ര വലതുപക്ഷ നെതന്യാഹു സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ പലസ്തീൻ ഭൂമി കൈയ്യേറുകയും വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം സ്ഥാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ തന്നെ 40 കുട്ടികളടക്കം 248 പലസ്തീൻകാരുടെ ജീവനാണ് ഈ വർഷം മാത്രം നഷ്ടപ്പെട്ടത്.

അനധികൃത കുടിയേറ്റങ്ങളിൽ നിന്നും കൈയ്യേറിയ പലസ്തീനിലെ ഭൂമിയിൽ നിന്നും ഇസ്രായേൽ പിൻവാങ്ങലും പലസ്തീൻ ജനതയുടെ സ്വന്തം ഭൂമിക്കായുള്ള നിയമാനുസൃതമായ അവകാശവും ഐക്യരാഷ്ട്രസഭ ഉറപ്പുവരുത്തണം. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണം. യുഎൻ പ്രമേയത്തിന് അനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ സാധ്യമാകണം. ഈ സംഘർഷം ഉടനടി അവസാനിപ്പിക്കുന്നത് ഉറപ്പാക്കി യുഎൻ പ്രമേയം നടപ്പിലാക്കാൻ ഐക്യരാഷ്ട്രസഭയും ഇന്ത്യൻ സർക്കാരും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും പ്രവർത്തിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.