Skip to main content

വെനസ്വേല പാർലമെന്റ്‌ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അപലപിക്കുന്നു

വെനസ്വേലയിലെ കാരക്കാസിൽ നടക്കുന്ന ഫാസിസത്തിനെതിരായ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് രാഷ്ട്രീയ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ അപലപിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്താനുള്ള ശ്രമമാണിത്.

ഫാസിസ്റ്റ് വിരുദ്ധ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ പാർലമെൻ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ വെനസ്വേലയിലെ നാഷണൽ അസംബ്ലിയിൽ നിന്ന് സിപിഐ എംന് ക്ഷണം ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻ്റംഗങ്ങൾ പങ്കെടുക്കുന്ന ഈ ഫോറത്തിൽ പാർടിയെ പ്രതിനിധീകരിക്കാനും പങ്കെടുക്കാനും സ. വി ശിവദാസനെ പാർടി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.

എഫ്‌സിആർഎ അനുമതി ലഭിച്ചിട്ടും വിദേശകാര്യ മന്ത്രാലയം സ. വി ശിവദാസന് രാഷ്ട്രീയ അനുമതി നിഷേധിക്കുകയും പാർലമെൻ്റ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അവകാശങ്ങൾ ഹനിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തടസം സൃഷ്ടിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിവേചന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. എല്ലാ പ്രതിപക്ഷ പാർടികൾക്കും പ്രതിപക്ഷ പാർലമെൻ്റ് അംഗങ്ങൾക്കും ആശങ്ക സൃഷ്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സിപിഐ എം ചാല ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

സിപിഐ എം ചാല ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

സിപിഐ എം കടയ്ക്കൽ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന റാലിയും, പൊതുസമ്മേളനവും സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം കടയ്ക്കൽ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന റാലിയും, പൊതുസമ്മേളനവും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ സ്വീകര്യതയില്ലാത്ത ജമാ-അത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി മുസ്ലിം സമൂഹത്തിൽ മതമൗലിക വാദത്തിന്റെ വിത്തുപാകാൻ സമുദായത്തിനകത്ത് നിന്നും ലീഗിന് ഒരു പിന്തുണയും ലഭിക്കില്ല

സ. എ വിജയരാഘവൻ

രാഷ്ട്രീയ കക്ഷികൾ വിരുദ്ധ ചേരിയിലുള്ളവരോട് ആശയപരമായി വിമർശിച്ചും പോരടിച്ചും പ്രവർത്തിച്ചാണ് ജനാധിപത്യപരമായി മുന്നേറുന്നത്. പരസ്പരമുള്ള ആശയ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ അവകാശമില്ല എന്ന് മുറവിളി കൂട്ടുകയാണ് മുസ്ലിം ലീഗ്.