Skip to main content

അഹമ്മദാബാദ്‌ വിമാനദുരന്തം; ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ അട്ടിമറിക്കരുത്‌

അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ ഉന്നതതലസമിതി അന്വേഷണം അന്താരാഷ്‌ട്ര സിവിൽ വ്യോമയാന സമിതി(ഐസിഎഒ)യുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദഗ്‌ധസമിതി അന്വേഷണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാകരുത്. വിമാനഅപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഇതിലേയ്‌ക്ക്‌ നയിച്ച സാഹചര്യം സംബന്ധിച്ചും ഐസിഎഒ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയുടെ എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ(എഎഐബി) സ്വതന്ത്ര അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും മറ്റ്‌ തെളിവുകളും എഎഐബിയുടെ കൈവശമായിരിക്കും; ബന്ധപ്പെട്ട രാജ്യാന്തര ഏജൻസികൾ, വിമാനത്തിന്റെയും എൻജിന്റെയും നിർമാതാക്കൾ എന്നിവരുടെ സഹകരണത്തോടെ അന്വേഷണം പൂർത്തീകരിക്കും.

ഇതിനിടെ അത്ഭുതകരമായി, ഇതേ ലക്ഷ്യങ്ങൾ പറഞ്ഞ്‌ കേന്ദ്രസർക്കാർ ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിരിക്കയാണ്‌. അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്തുക, ബ്ലാക്ക്‌ ബോക്‌സ്‌ കൈവശം വയ്‌ക്കുക, രാജ്യാന്തര ഏജൻസികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ ചുമതലകൾ ഈ സമിതിക്ക്‌ നൽകിയിട്ടുണ്ട്‌. ഉദ്യോഗസ്ഥതല സമിതിയുടെ സമാന്തര അന്വേഷണം എഎഐബിയുടെ അന്വേഷണത്തെ അട്ടിമറിക്കും, സർക്കാർ ഇടപെടൽ അന്വേഷണത്തിൽ ഉണ്ടാകുമെന്നും സംശയം ഉയരുന്നു.

എഎഐബി അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥതല സമിതിയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കണം. അന്വേഷണ ചുമതല പ്രൊഫഷണലുകൾക്കും വിദഗ്‌ധർക്കും വിട്ടുകൊടുക്കണം. പകരം ഉന്നതതല സമിതി അഹമ്മദാബാദും മുമ്പ്‌ വിമാനഅപകടങ്ങളുണ്ടായ സ്ഥലങ്ങളും സന്ദർശിക്കണം; വിമാനത്താവളങ്ങളുടെ സമീപം ദൂരപരിധി മറികടന്ന്‌ കെട്ടിടങ്ങൾ നിർമിക്കുന്നത്‌ ഒഴിവാക്കാനും ഇതര സുരക്ഷസംവിധാനങ്ങൾ ഏർപ്പെടുത്താനും ഉതകുന്ന ചട്ടങ്ങൾക്ക്‌ രൂപംനൽകണം. മെഡിക്കൽ കോളേജ്‌ ആശുപത്രി ഉൾപ്പടെ സമീപത്തുള്ള അഹമ്മദാബാദിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്‌ തടയാൻ നടപടി ഉണ്ടാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.