Skip to main content

രാഷ്‌ട്രീയപാർടികളും മറ്റ്‌ കക്ഷികളും വിവിധ വിഷയങ്ങളിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച്‌ ജനവിശ്വാസം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അടിയന്തിര നടപടി സ്വീകരിക്കണം

രാഷ്‌ട്രീയപാർടികളും മറ്റ്‌ കക്ഷികളും വിവിധ വിഷയങ്ങളിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച്‌ ജനവിശ്വാസം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അടിയന്തിര നടപടി സ്വീകരിക്കണം. ബിഹാറിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, പ്രത്യേകിച്ച്‌ ‘എസ്‌ഐആർ’ സംബന്ധിച്ച്‌ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്‌. മഹാരാഷ്‌ട്ര, കർണാടക സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി അനുകൂലമായ രീതിയിൽ ജനവിധി അട്ടിമറിക്കാനുള്ള അനധികൃത ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന പരാതികളുമുണ്ട്‌. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ വിശദ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്വവും കടമയും തെരഞ്ഞെടുപ്പ്‌ കമീഷനുണ്ട്‌. ഭരണകക്ഷിയുടെ ‘ബി ടീം’ പോലെ പ്രവർത്തിക്കാതെ നിഷ്‌പക്ഷമായും സുതാര്യമായും ഭരണഘടനാ ബാധ്യത നിറവേറ്റാൻ കമീഷൻ തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.