സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്‌എസിനെ പരാമർശിച്ചതിനെ ശക്തമായി എതിർക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്‌എസിന് അംഗീകാരം നൽകാനാണ് മോദി ശ്രമിച്ചത്. ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ജനസംഖ്യാ ദൗത്യവും പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയെന്ന ലക്ഷ്യത്തോടെയാണിത്. എല്ലാ മുസ്ലിങ്ങളും നുഴഞ്ഞുകയറ്റക്കാരാണെന്നും അവരെ രാജ്യത്തുനിന്ന് തുരത്തണമെന്നുമുള്ള ആർഎസ്‌എസ് പ്രചാരണത്തിന് സാധുത നൽകുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ജിഎസ്‌ടി നിരക്കുകൾ കുറയ്‌ക്കുമെന്ന പ്രധാനമന്ത്രി പ്രഖ്യാപനത്തിന് അപ്പുറം നിരക്കുകളിലെ കുറവ് ജനങ്ങളിലെത്തുമെന്ന് ഉറപ്പാക്കണം. വരുമാനത്തിൽ ഇടിവുണ്ടായാൽ സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണം.
