Skip to main content

അമേരിക്ക പ്രഖ്യാപിക്കുകയും ഇസ്രയേൽ അംഗീകരിക്കുകയും ചെയ്‌ത വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗാസയിലേക്ക്‌ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നു

അമേരിക്ക പ്രഖ്യാപിക്കുകയും ഇസ്രയേൽ അംഗീകരിക്കുകയും ചെയ്‌ത വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗാസയിലേക്ക്‌ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. ഇസ്രയേൽ ആക്രമണം വെടിനിർത്തൽ കരാറിന്റെ ദുർബലതയാണ്‌ വെളിപ്പെടുത്തുന്നത്‌. വെടിനിർത്തലിനെ കൊട്ടിഘോഷിച്ച അമേരിക്ക അത്‌ പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തുക കൂടി വേണം. പലസ്‌തീൻ മേഖലകളിലേക്ക്‌ കടന്നുകയറിയുള്ള ഇസ്രയേലിന്റെ വിപുലീകരണ നയത്തെ ചെറുത്തുകൊണ്ടു മാത്രമേ ഇത്‌ സാധിക്കൂ.

വെടിനിർത്തൽ പാലിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്‌ മേൽ സമ്മർദം ശക്തിപ്പെടുത്തണം. പലസ്‌തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടും അമേരിക്കയും സഖ്യരാജ്യങ്ങളും ഇസ്രയേലിന്‌ നൽകി വരുന്ന സൈനികവും രാഷ്ട്രീയവുമായ പിന്തുണ അവസാനിപ്പിച്ചുകൊണ്ടും മാത്രമേ ഗാസയിലും വെസ്‌റ്റ്‌ബാങ്കിലും സ്ഥിരമായ സമാധാനം ഉറപ്പാക്കാനാകൂ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.