Skip to main content

ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു

ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിക്കുന്നവരെ അടിയന്തരമായി നിയമത്തിന്‌ മുന്നിൽ കൊണ്ടുവന്ന്‌ ശിക്ഷ ഉറപ്പുവരുത്തണം. ബജ്‌രംഗ്‌ദൾ, വിഎച്ച്‌പി തുടങ്ങിയ ഹിന്ദുത്വ വർഗീയസംഘടനകളും അവരുടെ സഹസംഘടനകളും ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അലങ്കോലമാക്കാൻ ആസ‍ൂത്രിതമായ ശ്രമം നടത്തി.

വിവിധയിടങ്ങളിൽ ക്രൈസ്‌തവ വിശ്വാസികളെ ഹീനമായി ആക്രമിച്ചു. ബിജെപി സർക്കാരുകൾ ആക്രമണങ്ങൾ തടയാൻ ബോധപൂർവ്വം നടപടികളെടുത്തില്ലെന്ന്‌ മാത്രമല്ല പലയിടത്തും ആക്രമണങ്ങൾക്ക്‌ ഒത്താശ ചെയ്‌തു. മതനിരപേക്ഷ രാഷ്ട്രത്തിന്‌ പകരമായി ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്ലെന്ന ആർഎസ്‌എസ്‌–ബിജെപി നയത്തിന്റെ ഭാഗമായി കൂടിയാണ്‌ ഇത്തരം ആക്രമണങ്ങൾ. ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്‌ഞ ചെയ്‌ത സർക്കാർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരികയും വേണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.