Skip to main content

വിമർശനവും സ്വയംവിമർശനവും സിപിഐ എമ്മിന്‌ ജീവശ്വാസംപോലെ പ്രധാനം

വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന്‌ പ്രധാനമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക്‌ ജനറൽ സെക്രട്ടറി മുതൽ താഴോട്ട്‌ സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന്‌ വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല. ഏതു നേതാവിനെയും മുഖത്തുനോക്കി വിമർശിക്കാനുള്ള പ്രവർത്തകരുടെ ശേഷിയാണ്‌ പാർടിയുടെ കരുത്ത്‌. അങ്ങനെയില്ലെങ്കിൽ പാർടിക്ക്‌ വളർച്ചയില്ല.

കമ്യൂണിസ്റ്റുകാർ മാധ്യമങ്ങളുടെ സഹായത്താൽ വളർന്നുവന്നവരല്ല. പാർടിക്കെതിരെ കള്ളവാർത്ത ഉൽപ്പാദിപ്പിക്കുന്നത്‌ എത്രയോ കാലമായി തുടരുന്നു. പാർടി സമ്മേളനങ്ങൾ സംബന്ധിച്ച്‌ എന്തുകള്ളവും വിളിച്ചുപറയുന്ന അവസ്ഥയാണ്‌. കൊല്ലം ജില്ലാ സമ്മേളനത്തിൽ ആദ്യദിവസം സംസ്ഥാന സെക്രട്ടറി സംസാരിച്ചെന്നും കരുനാഗപ്പള്ളിയിലെ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചെന്നും മാധ്യമങ്ങൾ വാർത്ത നൽകി. ഞാൻ പ്രസംഗിക്കാതെ തന്നെ എന്റെ പ്രസംഗം എന്ന നിലയിൽ വാർത്തകൊടുത്ത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ലോകത്ത്‌ കൂടുതൽ കമ്യൂണിസ്റ്റ്‌ വിരുദ്ധ ആശയങ്ങൾ മാധ്യമങ്ങൾ നിർമിക്കുന്ന നാടാണ് കേരളം. വലതുപക്ഷ ആശയങ്ങൾ നിർമിക്കുന്നതിന്‌ ഇവിടെ മാധ്യമശൃംഖലയുണ്ട്‌.

1957ലെ ഇഎംഎസ്‌ സർക്കാരിനെതിരായ സഖ്യത്തിന്റെ പുതിയ രൂപമാണ്‌ ഇന്നത്തെ എൽഡിഎഫ്‌ സർക്കാരിനെതിരായ മഴവിൽസഖ്യവും. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഒരുഭാഗത്തും ഹിന്ദുത്വവർഗീയ ശക്തികൾ മറുഭാഗത്തും ഈ സർക്കാരിനെതിരെ രംഗത്തുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയം എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പിന്തുണയിലുള്ളതാണ്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കണ്ടതും ഈ കൂട്ടുകെട്ടാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.