Skip to main content

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 19) മുതൽ ഫെബ്രുവരി 23 വരെ ഏരിയ അടിസ്ഥാനത്തിൽ കാൽനട ജാഥകൾ സംഘടിപ്പിക്കും. ഫെബ്രുവരി 25ന്‌ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ്‌ ഉപരോധിക്കും. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമുയരണം.

കേരളം എന്ന പേരുപോലും കേന്ദ്ര ബജറ്റിലില്ല. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്‌ കേരളം പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ടത്‌. അതുണ്ടായില്ല. വിഴിഞ്ഞം തുറമുഖത്തിന്‌ ഒരുരൂപ പോലുമില്ല. ഉരുൾപൊട്ടൽ പുനരധിവാസത്തിന്‌ ഒരു പൈസപോലും അനുവദിക്കാത്തത്‌ മനുഷ്വത്വരഹിതമാണ്‌. പുതിയ പദ്ധതികളോ സംരംഭങ്ങളോ എയിംസ്‌ പോലുള്ള സ്ഥാപനങ്ങളോ പ്രഖ്യാപിച്ചില്ല. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക്‌ വകയിരുത്തിയെങ്കിലും 40,000 കോടിപോലും കേരളത്തിനു ലഭിക്കില്ല.

ആദായ നികുതി എന്ന ഒറ്റ കാര്യത്തിൽ പിടിച്ചാണ്‌ കേന്ദ്ര ബജറ്റിനെ മാധ്യമങ്ങൾ വെള്ളപൂശാൻ ശ്രമിച്ചത്‌. ധനമന്ത്രിയുടെ സാരിയുടെ പ്രത്യേകത വർണിച്ച മാധ്യമങ്ങൾ കേരളത്തോടുള്ള അവഗണനയെക്കുറിച്ച്‌ കാര്യമായൊന്നും പറഞ്ഞില്ല. കേരളത്തോടുള്ള അവഗണന ആസൂത്രിതമായിരുന്നെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ബജറ്റിനുശേഷം കേന്ദ്ര മന്ത്രിമാരായ ജോർജ്‌ കുര്യന്റെയും സുരേഷ്‌ ഗോപിയുടെയും പ്രതികരണം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന്‌ ഇരുവരും മനസിലാക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.