Skip to main content

ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐ എം മണ്ണടുക്കം ബ്രാഞ്ചംഗവും നാടിനാകെ പ്രിയങ്കരിയുമായിരുന്ന രമിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐ എം മണ്ണടുക്കം ബ്രാഞ്ചംഗവും നാടിനാകെ പ്രിയങ്കരിയുമായിരുന്ന രമിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. രമിതയുടെ പലചരക്ക് കടയിൽ അതിക്രമിച്ച് കയറിയ തമിഴ്‌നാട്‌ സ്വദേശി തീയിട്ടതിനെ തുടർന്നാണ് സഖാവിന്റെ ജീവൻ നഷ്ടമായത്. മനുഷ്യത്വരഹിതവും പൈശാചികവുമായ ഈ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രമിത ജീവിതത്തിലേക്ക്‌ തിരിച്ചുവരുമെന്ന പ്രത്യാശയിലായിരുന്നു നാടാകെ. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളെ ഇല്ലാതാക്കിയാണ് സഖാവ് അകാലത്തിൽ വിടവാങ്ങിയത്. രമിതയുടെ വേർപാടിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.