കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ വഴികളിലൂടെ സഞ്ചരിച്ച സമര ജീവിതമാണ് വി എസ്. പോരാട്ടവീറു കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ച സാന്നിദ്ധ്യം. ലോകത്തിന് മാതൃകയാകുന്ന വിധത്തിൽ കേരളത്തെ രൂപപ്പെടുത്തിയതിൽ മുഖ്യപങ്ക് വഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാൾ. ആശയമണ്ഡലത്തിലും ഭരണമേഖലയിലും അദ്ദേഹം സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചു. വി എസ് ഏതുകാലത്തെയും പൊതുജീവിതത്തിന്റെ തിളക്കമുള്ള അദ്ധ്യായമാണ്. അനശ്വര സമരനായകൻ സഖാവ് വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചിച്ച് പാർടി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ സംസാരിച്ചു.
